കൂത്തുപറമ്പിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സി.പി.എം. സംസ്ഥാന സമിതിയംഗം പി. ശശിയുടെ സഹോദരനും മാവിലായി സ്വദേശിയുമായ സരസ്സനാണ് മരിച്ചത്. രാവിലെ 7.10-ഓടെയായിരുന്നു അപകടം. ജോലിക്കായി സ്കൂട്ടറിൽ കണ്ണൂരിലേക്ക് പോകുന്നതിനിടെ ആടൂർ പാലത്തിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽവെച്ചാണ് അപകടമുണ്ടായത്. സരസ്സൻ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്നെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസ്സൻ തൽക്ഷണം മരിച്ചു. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്ന സരസ്സൻ […]
Read more