Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വമ്പൻ സർപ്രൈസ്! ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക ഇത്തവണ 25 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് ഇത്തവണ അഞ്ച് കോടി രൂപ വർധിപ്പിച്ച് 25 കോടിയാക്കിയത്. ഇതോടെ ഓണം ബംപറിന് തുല്യമായ സമ്മാനത്തുകയുമായാണ് ക്രിസ്മസ്-ന്യൂ ഇയർ ബംപർ എത്തുന്നത്.

നവംബർ 28 മുതൽ ടിക്കറ്റുകൾ വിപണിയിൽ ലഭ്യമാകും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതവും ലഭിക്കും.

2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നടക്കുക. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ബംപർ ലോട്ടറിക്ക് ഇത്തവണ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ.

കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിൽ വിതരണത്തിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഏജൻസികൾ മുഖേന ആരംഭിച്ചിട്ടുണ്ട്. ഉയർന്ന സമ്മാനത്തുകയും ആകർഷകമായ രണ്ടാം സമ്മാനവുമാണ് ഇത്തവണത്തെ ബംപറിന്റെ പ്രധാന പ്രത്യേകതകൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix