Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaLottery

തിരുവോണം ബമ്പറിന് വൻ ഡിമാൻഡ്; നാല് ദിവസം ബാക്കി നിൽക്കെ 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റു

തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് സംസ്ഥാനത്ത് വൻ ഡിമാൻഡ്. നറുക്കെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ 87.68 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നറുക്കെടുപ്പിന് ദിവസങ്ങൾ ശേഷിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്. തിരുവോണം ബമ്പറിലൂടെ സർക്കാരിന് ഇത്തവണ 438 കോടി രൂപയുടെ വരുമാനം ലഭിച്ചതായാണ് കണക്ക്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. 26ന് നടക്കുന്ന നറുക്കെടുപ്പ് കെ. മുരളീധരൻ നിർവഹിക്കും. 90 […]
Read more

സർവത്ര വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

കൊച്ചി: തിരുവോണം ബമ്പർ ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന തിരുവോണം ബമ്പറിന്റെ പേരിൽ എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലെന്നാണ് വിവരം. 500 രൂപ വിലയുള്ള തിരുവോണം ബമ്പർ ടിക്കറ്റ് 149 രൂപയ്ക്ക് ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പ് നടത്തുന്നത്. വ്യാജ ടിക്കറ്റുകളിൽ യഥാർഥ സമ്മാനത്തുകയായ 30 കോടിക്ക് പകരം 25 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് വാങ്ങിയതിന് […]
Read more

ഓൺലൈൻ കേരള ലോട്ടറി തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ഓൺലൈൻ വഴി കേരള ലോട്ടറി വിൽപ്പന നടത്തിയെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ തമിഴ്നാട് സ്വദേശി ദിനേശ് (25) അറസ്റ്റിലായി. തഞ്ചാവൂർ സ്വദേശിയായ ഇയാളെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പിടികൂടിയത്. സർക്കാർ മുദ്രയും വിലാസവും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എന്നീ വ്യാജ വെബ്സൈറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. വാട്സ്ആപ്പ് വഴി ക്യൂആർ കോഡും യു.പി.ഐ ഐഡിയും അയച്ച് പണം വാങ്ങിയ ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix