Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ച സംഭവത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ലോട്ടറി ഏജൻസിക്കെതിരെ നടപടിയുമായി സംസ്ഥാന ലോട്ടറി വകുപ്പ്. കൊല്ലം കുണ്ടറ ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ലോട്ടറി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ലോട്ടറി വകുപ്പിന്റെ ഭാഗത്തുണ്ടായ വീഴ്ച ദൃശ്യമാധ്യമങ്ങളെ അറിയിച്ചത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാരണത്താൽ ഏജൻസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതായാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സ്ത്രീശക്തി ലോട്ടറി ടിക്കറ്റുകളിലാണ് ഒരേ നമ്പർ ആവർത്തിച്ചുള്ള പിഴവ് കണ്ടെത്തിയത്.

അതേസമയം, കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലും സമാനമായ പരാതി ഉയർന്നിരുന്നു. ഇവിടെയും സ്ത്രീശക്തി ലോട്ടറിയുടെ രണ്ട് ടിക്കറ്റുകളിൽ ഒരേ സീരിയലും ഒരേ നമ്പറും കണ്ടെത്തിയിരുന്നു.

ചെറുമൂടിലെ അഖി ലോട്ടറി ഏജൻസിയിൽ വിൽപ്പനയ്ക്കായി എത്തിയ ടിക്കറ്റുകളിലാണ് ആദ്യം അപാകത ശ്രദ്ധയിൽപ്പെട്ടത്. ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയ വിവരം ഏജൻസി അധികൃതർ പുറത്തറിയിച്ചതിന് പിന്നാലെയാണ് വിഷയം ചർച്ചയായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix