ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ
കൊല്ലം: ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ച സംഭവത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ലോട്ടറി ഏജൻസിക്കെതിരെ നടപടിയുമായി സംസ്ഥാന ലോട്ടറി വകുപ്പ്. കൊല്ലം കുണ്ടറ ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ലോട്ടറി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ലോട്ടറി വകുപ്പിന്റെ ഭാഗത്തുണ്ടായ വീഴ്ച ദൃശ്യമാധ്യമങ്ങളെ അറിയിച്ചത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാരണത്താൽ ഏജൻസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതായാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സ്ത്രീശക്തി ലോട്ടറി ടിക്കറ്റുകളിലാണ് ഒരേ നമ്പർ ആവർത്തിച്ചുള്ള […]
Read more