Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ. ജഡ്ജിയുടെ ഔദ്യോഗിക പദവിയും സ്വാധീനവും അന്വേഷണത്തെ അട്ടിമറിക്കാൻ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ജഡ്ജിക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കി സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അപകടത്തിന് പിന്നാലെ ജഡ്ജിയും ഭാര്യയും മൂന്ന് മണിക്കൂറോളം സംഭവസ്ഥലത്ത് ചെലവഴിച്ചെന്നും ഈ സമയത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നെന്നുമാണ് കുടുംബം സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. പ്രതിയായ മകനെ രക്ഷിക്കുന്നതിനായി പിതാവായ ജഡ്ജി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയിരുന്നു. വാഹന ഉടമയും അപകടക്കേസിലെ 17-കാരനായ പ്രതിയുടെ പിതാവുമായ ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് എസിപി മൊഴി രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട സംശയങ്ങളും വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് ഭദ്രകീർത്തി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും കൈമാറിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർഥി സ്ഥിരമായി കാർ ഓടിക്കുന്നയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതിവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായി രാത്രി വൈകി ഇയാൾ വാഹനവുമായി പുറത്തിറങ്ങിയതാണെന്നും പൊലീസ് പറയുന്നു.

അപകടത്തിന് മുമ്പ് 17-കാരൻ മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തെളിവ് നശിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണങ്ങളും ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയും കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix