ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം
കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ. ജഡ്ജിയുടെ ഔദ്യോഗിക പദവിയും സ്വാധീനവും അന്വേഷണത്തെ അട്ടിമറിക്കാൻ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ജഡ്ജിക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കി സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപകടത്തിന് പിന്നാലെ ജഡ്ജിയും ഭാര്യയും മൂന്ന് മണിക്കൂറോളം സംഭവസ്ഥലത്ത് ചെലവഴിച്ചെന്നും ഈ സമയത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നെന്നുമാണ് കുടുംബം […]
Read more