Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaHighCourt

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. വിദ്യാർത്ഥികൾക്ക് അനുകൂലമായി വിധി വന്നതോടെ നിരാഹാര സമരം നടത്തുന്ന വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കും. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് ഹൈക്കോടതിയുടെ ഉത്തരവ്. 22 ദിവസമായി തുടരുന്ന നിരാഹാര സമരത്തിനും ഇതോടെ അവസാനമാകും. അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സർവകലാശാല എടുത്ത തീരുമാനവും കോടതി […]
Read more

അനധികൃത സ്വത്ത് സമ്പാദനം; കെ.എം. ഷാജിയുടെ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ആശ്വാസം. ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജി നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലൻസ് നടപടികളിൽ നിന്ന് കെ.എം. ഷാജിക്ക് ആശ്വാസമായി.
Read more

ദത്തെടുത്ത കുട്ടിയും സ്വന്തം മക്കൾ തന്നെ; സർക്കാർ രേഖകളിൽ ‘ദത്തുപുത്രി’, ‘ദത്തുപുത്രൻ’ വിശേഷണം ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടികൾ എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം മക്കളാണെന്ന് കേരള ഹൈക്കോടതി. സർക്കാർ രേഖകളിൽ ദത്തുപുത്രൻ, ദത്തുപുത്രി എന്നീ വിശേഷണങ്ങൾ ഒഴിവാക്കി മകൻ അല്ലെങ്കിൽ മകൾ എന്ന് മാത്രം രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ഇതിനായുള്ള പ്രത്യേക ഓപ്ഷൻ ഉടൻ നീക്കം ചെയ്യണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ദത്തെടുക്കൽ പൂർത്തിയാകുന്നതോടെ കുട്ടി പുതിയ കുടുംബത്തിലെ പൂർണ അംഗമായി മാറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ദത്തെടുത്ത കുട്ടികളെ മാതാപിതാക്കൾ സ്വന്തം മക്കളായാണ് കാണുന്നത്. ദത്തുപുത്രനെന്നോ ദത്തുപുത്രിയെന്നോ […]
Read more

നടിയെ ആക്രമിച്ച കേസ്; ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി തള്ളി. കോടതിയിൽ തന്നെ അപമാനിച്ചെന്നാരോപിച്ചാണ് ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയായിരുന്നു ടി.ബി. മിനി. വിചാരണയ്ക്കിടെ അഭിഭാഷക കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും ജഡ്ജി പരാമർശിച്ചതായി ഹർജിയിൽ പറയുന്നു. 2026 ജനുവരി 12ന് നടത്തിയ ഈ പരാമർശം തന്റെ അഭിഭാഷക […]
Read more

ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 വയസായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യത്തിൽ 16 വയസാകുമ്പോൾ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കാലാനുസൃതമായി നിയമത്തിൽ മാറ്റം വരുത്തുന്ന കാര്യം നിയമനിർമാണ സഭകൾ ആലോചിക്കണമെന്നും നിർദേശിച്ചു. പ്രായം കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയായി മാറുന്ന സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലും പ്രായപരിധി കാരണം കോടതിക്ക് നടപടികളുമായി മുന്നോട്ടുപോകാൻ കഴിയുന്നില്ല. വൈകാരികമായി തീരുമാനമെടുക്കാൻ […]
Read more

മലബാർ മിൽമ ഭരണസമിതി പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മലബാർ മിൽമയുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. അന്വേഷണത്തിന് ആവശ്യമായ തെളിവുകളും രേഖകളും ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കോടതി 10 ദിവസം കൂടി അനുവദിച്ചു. ഈ മാസം 24നകം ഭരണസമിതി പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ചെയർമാൻ കെ.എസ്. മണി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഒരു മാസത്തിനകം അന്വേഷണം […]
Read more

പുനർജനി പദ്ധതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിജിലൻസ് നൽകിയ ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കെ.എം. ഷാജഹാനാണ് ഹർജി നൽകിയത്. പുനർജനി പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ആദ്യത്തെ വിജിലൻസ് റിപ്പോർട്ടിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്തിരുന്നു. എന്നാൽ പിന്നീട് നൽകിയ റിപ്പോർട്ടിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വിജിലൻസ് അറിയിക്കുകയായിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. […]
Read more

മാപ്പെഴുതി നല്‍കിയേ തീരൂ; മറുപടി സത്യവാങ്മൂലവുമായി കാലടി സര്‍വകലാശാല

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി ന്യായീകരിച്ച് സർവകലാശാല ഹൈക്കോടതിയിൽ. വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന നിലപാട് സർവകലാശാല വീണ്ടും ആവർത്തിച്ചു. വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള എതിർ സത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്. 16 വിദ്യാർഥികളും കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയതായാണ് സർവകലാശാലയുടെ പ്രധാന വാദം. പ്രതിഷേധത്തിനിടെ വിദ്യാർഥികൾ വൈസ് ചാൻസലറെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും സിന്‍ഡിക്കറ്റ് യോഗം തടസ്സപ്പെടുത്തിയെന്നും സർവകലാശാല ആരോപിച്ചു. […]
Read more

തച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി; മെഡിക്കൽ പരിശോധനയ്ക്ക് ഉത്തരവിടുമെന്ന് മുന്നറിയിപ്പ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജാമ്യത്തിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് അന്വേഷണത്തിന് സ്വമേധയാ ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കി. തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ശ്വാസംമുട്ടൽ അനുഭവിക്കുന്ന ഒരാൾ ദുബായിൽ പോയിട്ട് എന്താണ് ചെയ്യാനുള്ളതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഇത് കോടതി മാത്രമല്ല, ഇന്ത്യയിലെ ഒരു സാധാരണ […]
Read more

പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടന; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് ആശ്വാസം. സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടാക്കി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പൊലീസ് സംഘടനകളുടെ എണ്ണം കുറയ്ക്കുന്നത് ജീവനക്കാരുടെ മൗലികമായ സംഘടിക്കാനുള്ള അവകാശം ലംഘിക്കുന്നില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. ഏതെങ്കിലും ഒരു അസോസിയേഷനിൽ അംഗമായി പ്രവർത്തിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റി അംഗം ജി.ആർ. അജിത് നൽകിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix