Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി; മെഡിക്കൽ പരിശോധനയ്ക്ക് ഉത്തരവിടുമെന്ന് മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജാമ്യത്തിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് അന്വേഷണത്തിന് സ്വമേധയാ ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കി.

തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ശ്വാസംമുട്ടൽ അനുഭവിക്കുന്ന ഒരാൾ ദുബായിൽ പോയിട്ട് എന്താണ് ചെയ്യാനുള്ളതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഇത് കോടതി മാത്രമല്ല, ഇന്ത്യയിലെ ഒരു സാധാരണ പൗരൻ പോലും ചോദിക്കുന്ന ചോദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ പരാമർശങ്ങൾക്ക് പിന്നാലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടി. എന്നാൽ, ഹർജി പിൻവലിച്ചാലും നിങ്ങളെ വെറുതെ വിടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിക്ക് നാല് വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി ശിക്ഷ താൽക്കാലികമായി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix