Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരാതി പിൻവലിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് ഭീഷണി; പത്താം ക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ രംഗത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയിൽ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ഭീഷണിയെന്ന് രക്ഷിതാക്കൾ. പരാതി പിൻവലിച്ചില്ലെങ്കിൽ കുട്ടിക്കെതിരേ കേസ് വരുമെന്ന് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയതായാണ് രക്ഷിതാക്കളുടെ ആരോപണം. പി.ടി.എ. ഫണ്ട് അടയ്ക്കാത്തതിന്റെ പേരിൽ അധ്യാപിക അപമാനിച്ചെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി.

ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ് വിദ്യാർഥിനി അധ്യാപികയ്ക്കെതിരേ പരാതി നൽകിയത്. തുടർന്ന് രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് കോൺഗ്രസ് നേതാവ് കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അധ്യാപികയോട് മാപ്പ് പറയണമെന്നും പരാതി പിൻവലിക്കണമെന്നും നേതാവ് ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു.

കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരെയാണ് രക്ഷിതാക്കളുടെ പരാതി. പി.ടി.എ. ഫണ്ട് അടയ്ക്കാത്തതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപിക കുട്ടിയെ അപമാനിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതേത്തുടർന്ന് കുട്ടി ക്ലാസിൽ ബോധരഹിതയായി വീണെന്നും ആശുപത്രിയിലെത്തിക്കാൻ അധ്യാപിക തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix