പരാതി പിൻവലിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് ഭീഷണി; പത്താം ക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ രംഗത്ത്
പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയിൽ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ഭീഷണിയെന്ന് രക്ഷിതാക്കൾ. പരാതി പിൻവലിച്ചില്ലെങ്കിൽ കുട്ടിക്കെതിരേ കേസ് വരുമെന്ന് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയതായാണ് രക്ഷിതാക്കളുടെ ആരോപണം. പി.ടി.എ. ഫണ്ട് അടയ്ക്കാത്തതിന്റെ പേരിൽ അധ്യാപിക അപമാനിച്ചെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ് വിദ്യാർഥിനി അധ്യാപികയ്ക്കെതിരേ പരാതി നൽകിയത്. തുടർന്ന് രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് കോൺഗ്രസ് നേതാവ് കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അധ്യാപികയോട് മാപ്പ് പറയണമെന്നും പരാതി പിൻവലിക്കണമെന്നും നേതാവ് ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു. […]
Read more