Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

മൂന്ന് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. കോതങ്കൽ ഹൈസ്‌കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെനിന്ന് ബൈക്കിലെത്തിയ മൂന്ന് വിദ്യാർഥികൾ റോഡിലൂടെ നടന്നുപോകുകയായിരുന്ന സൈതലവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈതലവി ഏറെ ദൂരേക്ക് തെറിച്ചുവീണു. അപകടത്തിന് പിന്നാലെ ബൈക്ക് നിർത്താതെ കടന്നുപോയി. അപകടത്തിനിടെ ബൈക്കിലുണ്ടായിരുന്ന ഒരു വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ ബൈക്കിലുണ്ടായിരുന്ന […]
Read more

ഏഴ് ചാക്ക് ഹാൻസ് മോഷണം; പൊലീസ് ഉദ്യോഗസ്ഥൻ സബിത്ത് ഇപ്പോഴും ഒളിവിൽ

വയനാട്: സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണക്കേസിൽ ഒൻപതാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് ഇപ്പോഴും ഒളിവിലാണ്. പ്രതിക്ക് സേനയ്ക്കുള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ വിമർശനവും ശക്തമാണ്. ഒളിവിൽ കഴിയുന്നതിനിടെ സബിത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നാണ് പൊലീസ് വിശദീകരണം. സ്റ്റേഷനിലെ […]
Read more

കേരളത്തിൽ പുതിയ മൂന്നും നാലും റെയിൽപ്പാതകൾ; 160 കി.മീ വേഗം ലക്ഷ്യം

കണ്ണൂർ: കേരളത്തിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന തരത്തിൽ മൂന്നും നാലും റെയിൽപ്പാതകൾക്കുള്ള വിവിധ രൂപരേഖകൾ തയ്യാറാകുന്നു. നിലവിലെ പാതയ്ക്ക് സമാന്തരമായി പുതിയ പാത നിർമിക്കുന്ന മാതൃക, നിലവിലെ വളവുകൾ നിലനിർത്തി വേഗനിയന്ത്രണത്തോടെ സമാന്തരമായി പാത നിർമിക്കുന്ന മാതൃക, ഗ്രീൻഫീൽഡ് മാതൃക എന്നിവയാണ് പരിഗണിക്കുന്നത്. നിലവിലെ റെയിൽപ്പാതയോട് ചേർന്നാണ് ഭൂരിഭാഗം ഭാഗങ്ങളിലും പുതിയ പാതകൾ കടന്നുപോകുക. എന്നാൽ ചില സെക്ഷനുകളിൽ നിലവിലെ പാതയിൽനിന്ന് മാറിയാണ് പുതിയ പാത കടന്നുപോകുന്നത്. ഇത്തരം ഭാഗങ്ങളിൽ കൂടുതൽ […]
Read more

ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ 16 കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ.പി. സ്കൂളിന് സമീപം കോട്ടയിൽ രാജൻ-ദീപ ദമ്പതികളുടെ മകൻ ദിൽരാജാണ് മരിച്ചത്. 16 വയസായിരുന്നു. കരിമ്പുഴയിലെ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ദിൽരാജ് കുഴഞ്ഞുവീണത്. ഉടൻ മാങ്ങോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

അങ്കമാലിയിൽ ട്രെയിൻ തട്ടി ബന്ധുക്കളായ യുവതിക്കും യുവാവിനും ദാരുണാന്ത്യം

എറണാകുളം: ബന്ധുക്കളായ യുവതിയെയും യുവാവിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരെയും കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തിവരികയും ചെയ്തു. ഇതിനിടെയാണ് ഇരുവരെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.45ഓടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രെയിനിന് പിന്നാലെയാണ് ഇരുവരെയും പാളത്തിൽ മരിച്ച […]
Read more

മഴ മാറിയിട്ടും ദുരിതാശ്വാസമില്ല; ആലപ്പുഴയിലും കോട്ടയത്തും ദുരിതബാധിതർ കാത്തിരിപ്പിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിട്ട് ഒന്നര മാസം പിന്നിട്ടിട്ടും അടിയന്തര പ്രളയ ദുരിതാശ്വാസ വിതരണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് പരാതി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരാണ് പരാതിയുമായി രംഗത്തെത്തിയത്. മഴ മാറി വെയിൽ ശക്തമായിട്ടും അർഹരായ പലർക്കും ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ 41,738 പേരാണ് അടിയന്തര ധനസഹായത്തിനായി അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ 83 പേർക്ക് മാത്രമാണ് 5,000 രൂപ വീതം വിതരണം ചെയ്തത്. 10,000 രൂപ വീതം ധനസഹായം നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. […]
Read more

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം; തുടർനടപടികളിലേക്ക് സർക്കാർ

പത്തനംതിട്ട: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. നിയമോപദേശം പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ആലോചിച്ചാകും അന്തിമ തീരുമാനം. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയതെന്നും ചെന്നിത്തല വ്യക്തമാക്കി. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാർശയിലാണ് നിയമോപദേശം ലഭിച്ചത്. സുപ്രീംകോടതി വിധികൾ ഉൾപ്പെടെ പരിഗണിച്ചാണ് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയത്. സംസ്ഥാന പൊലീസ് […]
Read more

ഓൺലൈൻ ഷോപ്പിങ് സമ്മാനത്തിന്റെ പേരിൽ തട്ടിപ്പ്; വ്യാജ സ്‌ക്രാച്ച് കാർഡുകളുമായി സംഘം

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ്. രജിസ്റ്റർഡ് തപാൽ വഴിയാണ് ആകർഷകമായ സ്‌ക്രാച്ച് കാർഡുകൾ ഉൾപ്പെടെയുള്ള കത്തുകൾ ഉപഭോക്താക്കൾക്ക് അയക്കുന്നത്. സ്‌ക്രാച്ച് കാർഡ് പരിശോധിക്കുമ്പോൾ വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കും. ഈ സമ്മാനത്തുക ലഭിക്കുന്നതിനായി കത്തിൽ നൽകിയിരിക്കുന്ന ഹെൽപ്‌ലൈൻ നമ്പറിലോ വാട്‌സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടും. തുടർന്ന് കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാർ സമ്മാനത്തുക അക്കൗണ്ടിലേക്ക് കൈമാറുന്നതിന് മുമ്പ് പ്രോസസ്സിംഗ് […]
Read more

വൈദ്യുതി ക്ഷാമം രൂക്ഷം; ഇന്ന് രാത്രിയിൽ നിയന്ത്രണം വേണ്ടിവരുമെന്ന് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതേത്തുടർന്ന് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഉയർന്ന വൈദ്യുതി ആവശ്യകത നിലനിന്നിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ടായിരുന്നു. ഇന്നലത്തെ ആകെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായി. സെപ്റ്റംബറിലെ ആദ്യ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിൽ മാത്രമാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, […]
Read more

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കൈക്കൂലി; സീനിയർ സി.പി.ഒ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പൊലീസ് സ്റ്റേഷന് പുറത്ത് വെച്ചാണ് ഇയാൾ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട ആവശ്യത്തിനായി വക്കീലിൽ നിന്ന് പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം. 10,000 രൂപയാണ് ബിജു കൈപ്പറ്റിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix