Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഴ മാറിയിട്ടും ദുരിതാശ്വാസമില്ല; ആലപ്പുഴയിലും കോട്ടയത്തും ദുരിതബാധിതർ കാത്തിരിപ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിട്ട് ഒന്നര മാസം പിന്നിട്ടിട്ടും അടിയന്തര പ്രളയ ദുരിതാശ്വാസ വിതരണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് പരാതി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരാണ് പരാതിയുമായി രംഗത്തെത്തിയത്. മഴ മാറി വെയിൽ ശക്തമായിട്ടും അർഹരായ പലർക്കും ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ 41,738 പേരാണ് അടിയന്തര ധനസഹായത്തിനായി അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ 83 പേർക്ക് മാത്രമാണ് 5,000 രൂപ വീതം വിതരണം ചെയ്തത്. 10,000 രൂപ വീതം ധനസഹായം നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തുക ഗഡുക്കളായി വിതരണം ചെയ്യുമെന്നാണ് പഞ്ചായത്തുകൾക്ക് തഹസിൽദാർ നൽകിയ വിവരം. എന്നാൽ വിതരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

അർഹരായവരെ കണ്ടെത്തുന്നതിനായി ഫീൽഡ് പരിശോധന നടത്തിയെങ്കിലും പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതോടെ അപേക്ഷ നൽകിയവർക്ക് തങ്ങൾ അർഹരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. അതേസമയം കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ നിന്നുള്ള അർഹരുടെ വിവരങ്ങൾ റവന്യൂ വകുപ്പിന്റെ പോർട്ടലിലേക്ക് കൈ അപേക്ഷാ നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല. വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ലെന്നാണ് വ്യാപമാറിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

മഴക്കെടുതിയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് നൽകുമെന്ന് പ്രഖ്യാപിച്ച 300 രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷാ നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല. വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാതി.

കോട്ടയം ജില്ലയിലും മഴക്കെടുതി ദുരിതാശ്വാസ വിതരണം വൈകുകയാണ്. ദുരിതബാധിതേഖരണം പൂർത്തിയായിട്ടുള്ളത്. മറ്റ് താലൂക്കുകളിൽ നടപടികൾ പുരോഗമിക്കുകയാണ്. വിവരങ്ങൾ രേഖപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദുരത ബാധിതരുടെ വിവരങ്ങൾ എൽആർഡി ഫോമിൽ രേഖപ്പെടുത്തുന്ന നടപടികൾ പൂർത്തിയാകാത്തതാണ് പ്രധാന വെല്ലുവിളി.

നിലവിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മാത്രമാണ് വിവരശേഖരണം പൂർത്തിയായിട്ടുള്ളത്. മറ്റ് താലൂക്കുകളിൽ നടപടികൾ പുരോഗമിക്കുകയാണ്. വിവരങ്ങൾ രേഖപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

കോട്ടയം ജില്ലയിൽ ഏകദേശം 30,000 പേരെയാണ് മഴക്കെടുതി ബാധിച്ചത്. വൈക്കം മേഖലയിൽ മാത്രം 16,000ത്തോളം പേർ ദുരിതബാധിതരായെന്നാണ് കണക്ക്. എൽആർഡി ഫോമിലെ വിവരശേഖരണ നടപടികൾ പൂർത്തിയാകുന്നതുവരെ ദുരിതബാധിതർക്ക് ധനസഹായം ലഭിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

മഴക്കെടുതി അവസാനിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും സഹായം ലഭിക്കാത്തത് ദുരിതബാധിതരുടെ ആശങ്ക വർധിപ്പിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix