തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 130 രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,285 രൂപയും ഒരു പവന് 1,14,280 രൂപയുമായി.
ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് ഇന്നത്തെ വില.


