Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DisasterRelief

വാഗ്ദാനങ്ങൾ കടലാസിൽ; ദുരിതാശ്വാസത്തിൽ സർക്കാരിന് വീഴ്ചയോ?

കുട്ടനാടെന്നു കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസിൽ തെളിയുക കുട്ടനാടൻ കായലും വള്ളംകളിയും പുഞ്ചക്കൃഷിയും പുന്നെൽ മണവുമായിരിക്കും. ഒരുകാലത്ത് കേരളത്തിന്റെ നെല്ലറകളായിരുന്നു കുട്ടനാടും പാലക്കാടും. വഞ്ചിപ്പാട്ടിന്റെയും വിപ്ളവപ്രസ്ഥാനങ്ങളുടെയും ഈറ്റില്ലം കൂടിയാണ് കുട്ടനാട്. തകഴിയുടെയും വയലാറിന്റെയും ശ്രീകുമാരൻതമ്പിയുടെയും പത്മരാജന്റെയും കാവാലത്തിന്റെയും സ്വന്തം മണ്ണ്. വെള്ളപ്പൊക്ക ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടനാട് വീണ്ടും ചർച്ചയാകുകയാണ്. മഴ ശക്തമാകുമ്പോൾ വെള്ളത്തിനടിയിലാകുന്ന വീടുകളും കൃഷിയിടങ്ങളും, ഉപജീവനമാർഗം നഷ്ടപ്പെടുന്ന കർഷകരും, ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്ന സാധാരണക്കാരും കുട്ടനാടിന്റെ ആവർത്തിക്കുന്ന ദുരന്ത കാഴ്ചകളായി മാറുകയാണ്. വെള്ളപ്പൊക്കം ഒരു പ്രകൃതിദുരന്തമാണെന്നത് യാഥാർഥ്യമാണ്. […]
Read more

വഴിമുട്ടി അതിജീവനം; അടിയന്തര ധനസഹായം പോലും ലഭിക്കാതെ കുട്ടനാട്ടുകാര്‍

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസ നടപടികൾ വൈകുന്നതായി പരാതി. പ്രളയം ബാധിച്ച് ഏകദേശം 52 ദിവസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ പോലും പല കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ലെന്നാണ് പരാതി. ചമ്പക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ഥലപരിശോധന പോലും നടന്നിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ദുരിതബാധിതരുടെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ചും വ്യക്തതയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അടിയന്തര ധനസഹായം ഉടൻ ലഭ്യമാക്കുമെന്ന് എംഎൽഎ റെജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ മുന്നോട്ട് പോയിട്ടില്ലെന്നാണ് വിമർശനം. പ്രളയത്തിൽ നിരവധി വീടുകൾക്ക് […]
Read more

മഴ മാറിയിട്ടും ദുരിതാശ്വാസമില്ല; ആലപ്പുഴയിലും കോട്ടയത്തും ദുരിതബാധിതർ കാത്തിരിപ്പിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിട്ട് ഒന്നര മാസം പിന്നിട്ടിട്ടും അടിയന്തര പ്രളയ ദുരിതാശ്വാസ വിതരണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് പരാതി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരാണ് പരാതിയുമായി രംഗത്തെത്തിയത്. മഴ മാറി വെയിൽ ശക്തമായിട്ടും അർഹരായ പലർക്കും ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ 41,738 പേരാണ് അടിയന്തര ധനസഹായത്തിനായി അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ 83 പേർക്ക് മാത്രമാണ് 5,000 രൂപ വീതം വിതരണം ചെയ്തത്. 10,000 രൂപ വീതം ധനസഹായം നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. […]
Read more

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല; വെള്ളപ്പൊക്ക ബാധിതര്‍ ദുരിതത്തില്‍

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ലഭിക്കാതെ പ്രളയബാധിതർ ദുരിതത്തിൽ. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ധനസഹായ വിതരണം വൈകുന്നതായി പരാതി. സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ പല കുടുംബങ്ങളുടെയും കൈകളിലെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആലപ്പുഴ ജില്ലയിൽ ദുരിതബാധിതർക്കുള്ള ഫീൽഡ് ലെവൽ പരിശോധന പോലും പൂർണമായിട്ടില്ലെന്നാണ് വിവരം. ജില്ലയിലെ മൂന്ന് താലൂക്കുകളിലായി ഒരു ലക്ഷത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലാണ് കൂടുതൽ വീടുകൾ പ്രളയബാധിതമായത്. കുട്ടനാട്ടിൽ മാത്രം 40,000 വീടുകളിൽ വെള്ളം […]
Read more

നേപ്പാളിലെ പ്രളയം; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ കനത്ത പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും തുടരുന്നതിനാൽ ശനിയാഴ്ച തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് മേഖലയിലുമായി ഏകദേശം 3,000 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ തീർത്ഥാടകരടക്കം 540-ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രളയക്കെടുതിയിൽ ഇതുവരെ 600-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. നേപ്പാളിലെ രസുവ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ രക്ഷപ്പെടുത്തിയ തീർത്ഥാടകരെ റോഡ് മാർഗം കാഠ്മണ്ഡുവിലെത്തിക്കാനാണ് ഭരണകൂടം […]
Read more

ചങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമില്ലെന്ന് പരാതി; കിട്ടിയത് പച്ചവെള്ളം മാത്രം

കോട്ടയം: ചങ്ങനാശ്ശേരിയിലെ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. രാവിലെ മുതൽ ഭക്ഷണം നൽകിയില്ലെന്നും ദുരിതബാധിതർ പറഞ്ഞു. പായിപ്പാട് ഒന്നാം വാർഡിലെ 150 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. ഉച്ചഭക്ഷണത്തിനായി സമീപത്തെ മറ്റൊരു ക്യാമ്പിലേക്ക് പോകാൻ വാർഡ് മെമ്പർ നിർദേശിച്ചതായും ദുരിതബാധിതർ ആരോപിച്ചു. ക്യാമ്പിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു. രാവിലെ ഗ്യാസ് കുറ്റി നൽകിയ ശേഷം തിരികെ കൊണ്ടുപോയെന്നും പാചകം ചെയ്യാനുള്ള സൗകര്യം ലഭിച്ചില്ലെന്നും ക്യാമ്പിലുള്ളവർ പറഞ്ഞു. നിലവിൽ കുടിവെള്ളം […]
Read more

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി; വീഴ്ച സമ്മതിച്ച് എംഎൽഎ

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതിയുമായി ദുരിതബാധിതർ. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരാണ് അധികൃതർക്കെതിരെ പരാതി ഉന്നയിച്ചത്. ക്യാമ്പിലെത്തി നാല് ദിവസം കഴിഞ്ഞിട്ടും വസ്ത്രം മാറ്റാൻ സാധിച്ചിട്ടില്ലെന്നും, വൈകിയെത്തുന്നവർക്ക് പലപ്പോഴും ഭക്ഷണം ലഭിക്കുന്നില്ലെന്നും ദുരിതബാധിതർ ആരോപിച്ചു. ചെറിയ കുട്ടികൾക്ക് കഴിക്കാനുള്ള ചെറുകടികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, ക്യാമ്പിലുള്ള നിരവധി രോഗികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്യാമ്പിലെ വീഴ്ചകൾ ഉണ്ടായതായി കെ. ജയന്ത് എംഎൽഎ പ്രതികരിച്ചു. ഇന്നലെ കൂടുതൽ […]
Read more

വയനാട് മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം സ്വദേശങ്ങളിലെത്തിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാർഖണ്ഡ് സ്വദേശിയായ അൻമോൽ റായ്, ബിഹാർ സ്വദേശിയായ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര പാൻ പാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. അഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix