Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈസ് ചാൻസലർ നിയമനത്തിന് ഏകീകൃത ഭേദഗതി; പ്രായപരിധി 70 വയസ്സ്, കാലാവധി അഞ്ച് വർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് ഏകീകൃത നിയമ ഭേദഗതിയുമായി സംസ്ഥാന സർക്കാർ. വൈസ് ചാൻസലർ നിയമനത്തിനുള്ള പരമാവധി പ്രായപരിധി 70 വയസ്സായി നിജപ്പെടുത്താനും നിയമന കാലാവധി അഞ്ച് വർഷമാക്കാനുമാണ് നിർദേശം. ഒരിക്കൽ വൈസ് ചാൻസലറായി നിയമിക്കപ്പെടുന്നവർക്ക് പുനർനിയമനം നൽകില്ലെന്നും കരട് ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നു. യുജിസി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർക്കാരിന്റെ പുതിയ നീക്കം.

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ സർവകലാശാലാ പ്രതിനിധി ബന്ധപ്പെട്ട സർവകലാശാലയുടെ സിൻഡിക്കേറ്റിൽ നിന്നോ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നോ ആയിരിക്കണമെന്നും ഭേദഗതിയിൽ നിർദേശമുണ്ട്. സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനായാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.

സംസ്ഥാനത്തെ 13 സർവകലാശാലകളിലാണ് പുതിയ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. വെറ്ററിനറി, ആരോഗ്യ സർവകലാശാലകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ‘2026 സർവകലാശാല ഭേദഗതി നിയമങ്ങൾ’ എന്ന പേരിലുള്ള കരട് ബില്ലിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

70 വയസ്സ് പൂർത്തിയായവർക്ക് വൈസ് ചാൻസലറുടെ അധിക ചുമതല പോലും നൽകില്ലെന്നതാണ് മറ്റൊരു പ്രധാന നിർദേശം. നേരത്തെ നാല് വർഷമായിരുന്ന വൈസ് ചാൻസലറുടെ കാലാവധി അഞ്ച് വർഷമായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.

മുൻപ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതും ആരോഗ്യ സർവകലാശാലയിൽ മോഹനൻ കുന്നുമ്മലിന് പുനർനിയമനം നൽകിയതും വലിയ രാഷ്ട്രീയ-സർവകലാശാലാ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനർനിയമനം പൂർണമായി ഒഴിവാക്കുന്ന വ്യവസ്ഥ കൂടി പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വരുന്ന ഡിസംബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അംഗീകാരം ലഭിക്കുന്നതോടെ പുതിയ നിയമവ്യവസ്ഥകൾ പ്രാബല്യത്തിൽ വരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix