Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആസ്തി വികസന ഫണ്ട് വിവാദം; വീണ ജോർജിന് മറുപടിയുമായി അബിൻ വർക്കി; 25.25 കോടി ചെലവഴിച്ചില്ലെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ആസ്തി വികസന ഫണ്ട് വിവാദത്തിൽ മുൻമന്ത്രി വീണ ജോർജിന് മറുപടിയുമായി ആറന്മുള എംഎൽഎ അബിൻ വർക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു രൂപ പോലും ആസ്തി വികസന ഫണ്ടിൽനിന്ന് വീണ ജോർജ് ചെലവഴിച്ചിട്ടില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി അബിൻ വർക്കി പറഞ്ഞു. ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടുകൊണ്ടായിരുന്നു എംഎൽഎയുടെ വാർത്താസമ്മേളനം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25.25 കോടി രൂപ ചെലവഴിച്ചിട്ടില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം. കോവിഡ് കാലത്തുപോലും ഫണ്ടിൽനിന്ന് തുക ചെലവഴിച്ചില്ലെന്നും ഇത് ഗുരുതരമായ കണ്ടെത്തലാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മൂന്ന് വർഷത്തെ പദ്ധതികളുടെ പ്രപ്പോസലുകൾ ഒന്നിച്ചുനൽകാൻ ധനവകുപ്പിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. 2026 മാർച്ച് 5നാണ് ഇതിനായി അനുമതി ലഭിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചില്ലെന്നും അബിൻ വർക്കി ആരോപിച്ചു.

പൂർത്തിയാകാത്ത റോഡുകളുടെ പേരുകളാണ് മുൻമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവതരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു. നിർമാണം ആരംഭിക്കാത്ത റോഡുകളുടെ പേരുകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇലന്തൂർ ഓഡിറ്റോറിയം, വള്ളംകുളം സ്കൂൾ കെട്ടിടം തുടങ്ങിയ പദ്ധതികളും പൂർണമായി പൂർത്തിയായിട്ടില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം.

ആസ്തി വികസന ഫണ്ടിൽനിന്ന് തുക ചെലവഴിച്ചതായി രേഖപ്പെടുത്തണമെങ്കിൽ പദ്ധതി പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരത്തിൽ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകിയ ഒരു പദ്ധതി പോലും ആറന്മുള മണ്ഡലത്തിലില്ലെന്നും അബിൻ വർക്കി പറഞ്ഞു.

വികസന പദ്ധതികളെന്ന് അവകാശപ്പെട്ട പല പ്രവർത്തനങ്ങളും പാതിവഴിയിലാണെന്നും അദ്ദേഹം ആരോപിച്ചു. അബാൻ മേൽപ്പാലത്തിന് കയറാനും ഇറങ്ങാനും ആവശ്യമായ വഴിയില്ല. ഉദ്ഘാടനം ചെയ്ത ഇലന്തൂർ കോളേജിലേക്ക് പോലും റോഡ് സൗകര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ അഞ്ച് വർഷം ആറന്മുള മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആളില്ലാത്ത അവസ്ഥയായിരുന്നുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻമന്ത്രി വീണ ജോർജിനെ വെല്ലുവിളിക്കുന്നതായും അബിൻ വർക്കി വ്യക്തമാക്കി. ആരോപണങ്ങളിൽ വീണ ജോർജിന്റെ വിശദീകരണവും തുടർനടപടികളും ശ്രദ്ധേയമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix