Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralapolitics

ആനക്കര പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റിനെതിരായ അവിശ്വാസം പാസായി; പിന്തുണച്ച് മുസ്ലിം ലീഗ്

പാലക്കാട്: ആനക്കര പഞ്ചായത്തിൽ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്. നിയമന വിഷയത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ നേരത്തെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കം രൂക്ഷമായതോടെയാണ് എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മുസ്ലിം ലീഗ് പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു. സംഭവത്തോടെ ആനക്കര പഞ്ചായത്തിലെ യുഡിഎഫിനുള്ളിലെ ഭിന്നത […]
Read more

വിസ്റ്റാഡോം കോച്ചിന്റെ ക്രെഡിറ്റ് തർക്കം; എൻ.കെ. പ്രേമചന്ദ്രനെ പരോക്ഷമായി വിമർശിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫ്

കൊല്ലം: മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലി എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും തമ്മിൽ വാദപ്രതിവാദം. നിവേദനം നൽകിയാൽ മാത്രം പോരെന്നും തുടർനടപടികൾ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അബ്ദുള്ള ആസാദ് രംഗത്തെത്തി. ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനം അതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വിസ്റ്റാഡോം കോച്ച് അനുവദിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് അവകാശപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് എൻ.കെ. പ്രേമചന്ദ്രനും പ്രതികരണവുമായി എത്തിയത്. വിസ്റ്റാഡോം കോച്ച് യാഥാർഥ്യമാക്കുന്നതിൽ നിർണായകമായ […]
Read more

ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യവും കോടതി അംഗീകരിച്ചു; CMRL കസിലെ സുപ്രീം കോടതി ഉത്തരവില്‍ M V ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കേസാണിതെന്ന പാർട്ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് വിധിയെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സിപിഐഎം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയിൽനിന്ന് ആവേശകരമായ വിധിയാണ് ഉണ്ടായതെന്നും ഗോവിന്ദൻ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകേണ്ടതായിരുന്നുവെന്നും എന്തുകൊണ്ടാണ് അപ്പീൽ നൽകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് […]
Read more

പിഴവ് മറച്ചുവെച്ചിട്ട് കാര്യമില്ല, കോട്ടയത്ത് സംഭവിച്ചത് ന്യായീകരിക്കാനാകില്ല:ചികിത്സാപിഴവ് സമ്മതിച്ച് മന്ത്രി

കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സാപിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോട്ടയത്ത് ഉണ്ടായ സംഭവം ന്യായീകരിക്കാനാകാത്തതാണെന്നും റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സാപിഴവുകൾ മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും ഇത്തരം സംഭവങ്ങൾ ആരോഗ്യവകുപ്പിന് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാപിഴവിനെത്തുടർന്ന് മരണം സംഭവിക്കുന്നത് ദുഃഖകരമാണ്. പ്രധാനമായും നാലോ അഞ്ചോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ചിലത് സ്വാഭാവികമായി സംഭവിക്കുന്നവയാണെങ്കിലും മറ്റു ചിലത് ഗൗരവത്തോടെ കാണേണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു. കോട്ടയത്തെ സംഭവം ഗൗരവമുള്ളതാണെന്നും അതിനെ […]
Read more

സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയൻ്റെ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും. കേസ് പരിഗണിക്കുന്നതിനായി ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട അപ്പീലുകളും ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ച പിണറായി വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികളെയും അപ്പീൽ പരിഗണിക്കാനുള്ള […]
Read more

‘ആലപ്പുഴയിലെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരു വ്യത്യാസവുമില്ല’: ജി സുധാകരന്‍

ആലപ്പുഴ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എടുത്തുപറയാവുന്ന പുതിയ വികസന പദ്ധതികളൊന്നും ഉണ്ടായില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. മാക്കേക്കടവ്–നേരെകടവ് പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ഫലമായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങളെന്നും സുധാകരൻ പറഞ്ഞു. താൻ മന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ എംഎൽഎമാർക്കും ഒരുപോലെയാണ് ഫണ്ട് അനുവദിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇരു മുന്നണികളും […]
Read more

സർക്കാരിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ റീൽ നീക്കി മെറ്റ

കൊച്ചി: സിഎംആർഎൽ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച റീൽ നീക്കം ചെയ്ത് മെറ്റ. കോതമംഗലത്തെ യൂത്ത് കോൺഗ്രസ് നേതാവ് എൽദോസ് എൻ. ഡാനിയൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്. ഔദ്യോഗിക ഇടപെടലില്ലാതെ ഇത്തരത്തിൽ പോസ്റ്റ് നീക്കം ചെയ്യപ്പെടാൻ സാധ്യതയില്ലെന്നാണ് എൽദോസിന്റെ ആരോപണം. കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് റീലിലൂടെ പങ്കുവെച്ചതെന്ന് എൽദോസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവെച്ച് 17 മിനിറ്റിനുള്ളിൽ തന്നെ ഇന്ത്യയിൽ കാണാൻ കഴിയാത്ത വിധം പോസ്റ്റ് നീക്കം […]
Read more

ഒടുവില്‍ കൈവിട്ട് സര്‍ക്കാര്‍; ടോം ജോസഫിന്‌റെ കെഎഎസ്ഇ അംഗത്വം റദ്ദാക്കി

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫിന് കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ നൽകിയ ഡയറക്ടർ പദവി സർക്കാർ റദ്ദാക്കി. ടോമിന്റെ ക്രിമിനൽ പശ്ചാത്തലവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ജെയിൻ യൂണിവേഴ്സിറ്റി നൽകിയ ഹോണററി പദവികളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുകൊണ്ടുവന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. ദേശീയ നൈപുണ്യ സമിതി മുൻ അധ്യക്ഷൻ ദിലീപ് ചെനോയിയെ പകരം ഡയറക്ടറായി നിയമിക്കും. ടോം ജോസഫ് കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചിരുന്നു. എന്നാൽ രാജി ലഭിച്ചെങ്കിലും അത് […]
Read more

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി റദ്ദാക്കണം; സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ. വഖഫ് നിയമപ്രകാരം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുസ്‌ലിം ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായിരുന്ന വഖഫ് ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ അത്തരമൊരു ജനാധിപത്യ മര്യാദ കാട്ടിയില്ലെന്നും അദ്ദേഹം […]
Read more

കിഫ്ബിയെ അട്ടിമറിക്കാൻ ശ്രമം; വി.ഡി. സതീശനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി

കണ്ണൂർ: കിഫ്ബിയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം. കിഫ്ബിയെ അട്ടിമറിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുകയാണെന്നാണ് പ്രമേയത്തിലെ വിമർശനം. എല്ലാ പ്രദേശങ്ങളുടെയും വികസനം മുന്നോട്ടുകൊണ്ടുപോകേണ്ട മുഖ്യമന്ത്രി സങ്കുചിത പ്രചാരണങ്ങളിലൂടെ കണ്ണൂരിനെ ഇകഴ്ത്തുകയാണെന്നും പ്രമേയം ആരോപിക്കുന്നു. കിഫ്ബിയുടെ പേരിൽ വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയ വൈകല്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കിഫ്ബിയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തണമെന്നും പ്രമേയത്തിൽ ആഹ്വാനമുണ്ട്. അതേസമയം, രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix