Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralapolitics

’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയോട് കേരള സർക്കാരിനോ കോൺഗ്രസ് പാർട്ടിക്കോ യാതൊരു തരത്തിലും യോജിപ്പില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് മൂന്ന് പുതിയ എൻഡിപിഎസ് (NDPS) കോടതികൾ അനുവദിച്ചതായി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് കോടതികൾ […]
Read more

സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു

പത്തനംതിട്ട: സഹകരണ മേഖലയെ സമ്പൂർണമായി അഴിമതി വിമുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം. ലിജു. സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പുകാർക്ക് പാർട്ടി വ്യത്യാസമില്ലെന്നും സിപിഐഎം, യുഡിഎഫ്, കോൺഗ്രസ് എന്നിങ്ങനെ ഏത് രാഷ്ട്രീയ പശ്ചാത്തലമുള്ളവരായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. “ഒറ്റയെണ്ണം ഉണ്ടാകില്ല. ഓടിച്ചിട്ട് പിടിക്കും. ഉറപ്പായും പിടിക്കും. അതിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണ്. ഒത്തിരി പേരെ പിടിക്കാനുണ്ട്,” മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പണം ഉപയോഗിച്ച് […]
Read more

‘കാന്തപുരം സ്ത്രീവിരുദ്ധ പ്രസ്താവന തിരുത്തണം’; എസ്എഫ്ഐ സംസ്ഥാന നേതാവ് സെയ്ദ് മുഹമ്മദ് സാദിഖ്

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്. മതദർശനങ്ങൾ മാനവികതയാണ് മുന്നോട്ടുവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. സ്ത്രീകൾ പ്രദർശന വസ്തുക്കളല്ലെന്നും തുല്യാവകാശങ്ങളുള്ള മനുഷ്യരാണെന്നും സെയ്ദ് മുഹമ്മദ് സാദിഖ് വ്യക്തമാക്കി. നബി പത്‌നി ഖദീജ ബീവി കച്ചവടക്കാരിയായിരുന്നുവെന്നും ആയിശ ബീവി പണ്ഡിതയായിരുന്നുവെന്നും സൈനബ് ബീവി പ്രഭാഷകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. പ്രവാചകൻ മുഹമ്മദ് നബി സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. […]
Read more

‘പിണറായി പറഞ്ഞതിൽ ഭീഷണി എവിടെയാണ്?’: വി കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഐഎം

കണ്ണൂർ: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐഎം നേതാവ് ടി.ഐ. മധുസൂദനൻ. പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ ഭീഷണി എവിടെയാണെന്ന് ചോദിച്ച മധുസൂദനൻ, സിപിഐഎം ഭീഷണി മുഴക്കുകയാണെന്ന പ്രചാരണം ശരിയല്ലെന്നും വ്യക്തമാക്കി. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുന്നതാണ് സിപിഐഎമ്മിന്റെ ശൈലിയെന്ന് മധുസൂദനൻ പറഞ്ഞു. പിണറായി വിജയനെ കാണുമ്പോൾ പേടിക്കുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ കുറിപ്പ് വായിച്ചാണ് മധുസൂദനൻ വാർത്താസമ്മേളനം നടത്തിയത്. പ്രസംഗത്തിലെ ഓരോ പരാമർശവും ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി […]
Read more

എൽഡിഎഫ് സിപിഐയുടെ കുഞ്ഞ്, മുന്നണിയെ തകർക്കുന്ന ഒന്നും സിപിഐ ചെയ്യില്ല: ബിനോയ് വിശ്വം

ന്യൂഡൽഹി: എൽഡിഎഫിനെ തകർക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും സിപിഐയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് രൂപീകരിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച പാർട്ടികളിലൊന്നാണ് സിപിഐയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച ആവശ്യം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഐ […]
Read more

വീണാ ജോര്‍ജിനെതിരായ ആക്രമണം; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കെഎസ്‌യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 13 വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി പിന്നീട് വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ചില വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എംഎൽഎ […]
Read more

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ; ഉത്തരാഖണ്ഡ് സർക്കാരിനെതിരെ വി.ഡി. സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് സതീശൻ പറഞ്ഞു. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് പിന്നാലെ സംഘപരിവാർ നടത്തിയ ‘ശുദ്ധീകരണ’ ചടങ്ങ് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു. ഖാർഗെയെപ്പോലുള്ള മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ നടന്നത് അയിത്തത്തിന്റെ ആധുനിക രൂപമാണെന്നും […]
Read more

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാൻ കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞ് അവഹേളിച്ച കേസിൽ പ്രതിയായ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. രാവിലെ 11ന് പ്രതിയെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ചേന്തി അനിലിന്റെ കസ്റ്റഡി അപേക്ഷയിൽ നാളെ വാദം കേട്ടശേഷം കോടതി തീരുമാനമെടുക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിൽ ചേന്തി അനിലിനെതിരെ […]
Read more

‘നേതൃത്വം തിരുത്തുമ്പോൾ അണികളും തിരുത്തേണ്ടേ?’ പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം: തളിപ്പറമ്പിൽ പിണറായി വിജയൻ നടത്തിയ രാഷ്ട്രീയ വിശദീകരണ പ്രസംഗത്തെ തുടർന്നുള്ള വിവാദത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി പ്രസ് സെക്രട്ടറി അഡ്വ. മനോഹരൻ മോറായി. പാർട്ടി നേതൃത്വത്തിന് തെറ്റുപറ്റിയെന്ന് കണ്ടെത്തിയതിനാൽ അണികൾ ചെയ്തതെല്ലാം ശരിയായിരുന്നു എന്നല്ല അർഥമെന്ന് അദ്ദേഹം കുറിച്ചു. നേതൃത്വം തിരുത്തുമ്പോൾ അണികളും തിരുത്തേണ്ടതല്ലേയെന്നും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തവർ ആ തെറ്റ് തിരുത്തി എൽഡിഎഫിനൊപ്പം നിൽക്കേണ്ടതല്ലേയെന്നും മനോഹരൻ മോറായി ചോദിച്ചു. പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം വിമർശനങ്ങൾക്ക് വിധേയമായ സാഹചര്യത്തിലാണ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം. തളിപ്പറമ്പിൽ […]
Read more

KPCC നേതൃമാറ്റം വൈകും; സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: കെപിസിസിയിലെ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല. നിലവിലെ അധ്യക്ഷ സ്ഥാനത്ത് മന്ത്രി സണ്ണി ജോസഫ് തുടരും. കെപിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകളും തൽക്കാലം നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കാൻ സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദേശം നൽകി. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരും സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്നും നിർദേശിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിലെ പരിമിതികൾ സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നുവെങ്കിലും, തൽക്കാലം പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. തിരക്കിട്ട് കെപിസിസി പുനഃസംഘടന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix