Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Aranmula

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ആവേശത്തുടക്കം; പമ്പാതീരത്ത് ആവേശം

പത്തനംതിട്ട: ലോകപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാനദിയിൽ ആവേശകരമായ തുടക്കം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വൈകിട്ട് മൂന്ന് മണിയോടെ മത്സരങ്ങൾക്കും തുടക്കമായി. ആയിരക്കണക്കിന് ജലമേള പ്രേമികൾ ഒഴുകിയെത്തിയതോടെ പമ്പാതീരം ആവേശത്തിലായി. ഉദ്ഘാടനച്ചടങ്ങുകൾക്ക് പിന്നാലെ പമ്പയിലൂടെ തിരുവോണത്തോണി ആദ്യം നീങ്ങി. കൃഷ്ണവേഷം ധരിച്ച ബാലനും തുഴച്ചിൽക്കാരും മങ്ങാട്ട് മഠത്തിലെ കാരണവന്മാരും ഉൾപ്പെടുന്ന സംഘമാണ് തിരുവോണത്തോണിയിൽ അണിനിരന്നത്. പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ ജനങ്ങൾ ആർപ്പുവിളികളോടെയാണ് തിരുവോണത്തോണിയെ വരവേറ്റത്. ജലഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി വേലകളി […]
Read more

ദ്വാരം വീണ് വെള്ളം കയറി; ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

പത്തനംതിട്ട: ആറന്മുളയിലെ പ്രസിദ്ധമായ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. തോണിയിൽ ദ്വാരം വീണ് വെള്ളം കയറിയതിനെ തുടർന്നാണ് മുങ്ങിയത്. തിരുവോണത്തോണിയുടെ കേടുപാടുകൾക്ക് ദേവസ്വം ബോർഡിന്റെ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് കാരണമെന്നാണ് നാട്ടുകാരുടെയും ഉപദേശക സമിതിയുടെയും ആരോപണം. ആറന്മുള ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളുടെ ഭാഗമാണ് തിരുവോണത്തോണി. കാട്ടൂർ മനയിലെ കാരണവർ ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി എത്തുന്ന വഞ്ചിയാണ് തിരുവോണത്തോണി എന്നറിയപ്പെടുന്നത്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് തോണിയുടെ സംരക്ഷണം. ആറന്മുള ക്ഷേത്രക്കടവിന് സമീപമുള്ള തോണിപ്പുരയിലാണ് സാധാരണയായി തിരുവോണത്തോണി സൂക്ഷിക്കുന്നത്. എന്നാൽ […]
Read more

ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

പത്തനംതിട്ട: ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ മുൻവശത്ത് നിയമവിരുദ്ധമായി അധിക ലൈറ്റുകൾ ഘടിപ്പിച്ചതിനും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനുമാണ് നടപടി. പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. നിയമവിരുദ്ധ ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയുമാണ് ആകെ 7,000 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാനായി പോകുന്നതിനിടെയാണ് മോട്ടോർ വാഹന […]
Read more

കനത്ത മഴ; ആറന്മുളയിൽ പ്രളയസമാന സാഹചര്യം, ക്ഷേത്ര പരിസരത്ത് വെള്ളം കയറി

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യം. പ്രദേശത്ത് പ്രളയസമാനമായ അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആറന്മുള ക്ഷേത്ര പരിസരത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ മുട്ടിന് മുകളിൽ മുകളിൽ വെള്ളമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി.സി. വിഷ്ണുനാഥ് ആറന്മുളയിലെത്തി. ആറന്മുള എംഎൽഎ അബിൻ വർക്കിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനവും ആരംഭിച്ചു. വെള്ളം ഉയരുന്നതിനനുസരിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് […]
Read more

പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി, വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യയ്ക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 502 വള്ളസദ്യകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. വഴിപാട് […]
Read more

ആറന്മുളയിലെ ഡ്രോൺ സർവേ; റിപ്പോർട്ട് തേടി കളക്ടർ

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നടത്തിയ ഡ്രോൺ സർവേയിൽ ഭൂവുടമയായ എബ്രഹാം കലമണ്ണിലിനെതിരെ ഗുരുതര കണ്ടെത്തൽ. ഡ്രോൺ സർവേ അനധികൃതമായിരുന്നുവെന്നും മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് എബ്രഹാം കലമണ്ണിലിന് ഉടമസ്ഥാവകാശമില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അനധികൃത നടപടിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറന്മുള മിച്ചഭൂമി കേസ് ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. അതേസമയം, വിവാദ […]
Read more

ആറന്മുളയിൽ വോട്ടിങ് യന്ത്രത്തെച്ചൊല്ലി വിവാദം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നെന്ന് യുഡിഎഫ്

​പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പതിപ്പിച്ചതിലെ വ്യക്തതക്കുറവിനെച്ചൊല്ലി വോട്ടെടുപ്പ് ദിനത്തിൽ ശക്തമായ തർക്കം ഉടലെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വോട്ടിങ് യന്ത്രത്തിൽ വ്യക്തമായി കാണുന്നതെന്നും, യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോകൾ തിരിച്ചറിയാൻ കഴിയാത്ത വിധം മങ്ങിക്കിടക്കുകയാണെന്നുമാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും ഇതേ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി. സംഭവത്തിൽ ലഭിച്ച പരാതി […]
Read more

ആറന്മുള വള്ളസ്സദ്യകള്‍ക്ക് ഇന്ന് തുടക്കം

ആറന്മുള: ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകള്‍ക്ക് ഇന്ന് 11-ന് തുടക്കമാവും. വിശിഷ്ടാതിഥികളെ ക്ഷേത്രതിരുമുറ്റത്തേക്ക് സ്വീകരിച്ചതിനു ശേഷം 11.15-ന് തിരുമുറ്റത്തെ ആനക്കൊട്ടില്‍ ഗതാഗതവകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്യും. അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, മന്ത്രി വീണാജോര്‍ജ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ എന്നിവര്‍ ഭഗവാന് ഇലയില്‍ വിഭവങ്ങള്‍ വിളമ്പും. അതിനുശേഷം പള്ളിയോട സേവാസംഘം നിര്‍മിച്ച ‘വിസ്മയദര്‍ശനം’ ഡോക്യുമെന്ററി പ്രകാശനം പ്രമോദ് നാരായണ്‍ എംഎല്‍എ നിർവഹിക്കും. ക്ഷേത്രത്തിലെ ഉച്ചപ്പൂജയ്ക്കുശേഷം വഴിപാട് വള്ളസ്സദ്യകള്‍ ഊട്ടുപുരകളില്‍ ആരംഭിക്കും. ആദ്യം ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix