കോഴിക്കോട്: വടകര പയ്യോളി ഓയിൽ മില്ലിന് സമീപം കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണം. മൂരാട് സ്വദേശി വിഷ്ണുവിനും ഭാര്യ അഞ്ജുവിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിന് പിന്നിലെത്തിയവർ തുടർച്ചയായി ഹോൺ മുഴക്കി ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ വിഷ്ണുവിനും അഞ്ജുവിനും പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


