തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
പൊലീസ് സ്റ്റേഷന് പുറത്ത് വെച്ചാണ് ഇയാൾ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട ആവശ്യത്തിനായി വക്കീലിൽ നിന്ന് പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം. 10,000 രൂപയാണ് ബിജു കൈപ്പറ്റിയത്.












