Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയും അറസ്റ്റിൽ. തിരൂർ സ്വദേശി മുഹമ്മദ് സഫ്വാനെ ആലപ്പുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ദിൽഷാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മൂർച്ചയുള്ള ഏതോ ആയുധം കൈവശം വെച്ചാണ് യുവാക്കൾ തന്നെ ആക്രമിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എഎസ്ഐ രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

രണ്ടു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സഫ്വാൻ പൊലീസിന്റെ പിടിയിലായത്. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ട്രെയിൻ മാർഗം ആലപ്പുഴയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളം അബുദാബി ജയിലിൽ കഴിഞ്ഞിട്ടുള്ളയാളാണ് സഫ്വാനെന്ന് കൽപകഞ്ചേരി പൊലീസ് പറയുന്നു. തുടർന്ന് നാടുകടത്തപ്പെട്ട ഇയാൾ നാട്ടിലെത്തിയ ശേഷവും ലഹരി ഇടപാടുകളിലും കവർച്ചയിലും ഏർപ്പെട്ടിരുന്നതായാണ് പൊലീസ് ആരോപണം. സ്വന്തം വീട്ടിൽനിന്ന് 40 പവൻ സ്വർണം മോഷ്ടിച്ചെന്ന പരാതിയും ഇയാൾക്കെതിരെ നേരത്തെയുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

എഎസ്ഐയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ വധശ്രമത്തിനും കവർച്ചയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും പ്രതികൾ കവർന്നിരുന്നു.

വൈലത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹെൽമറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയിച്ച പൊലീസ് ഇവരുടെ വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയിരുന്നു. ഇതിൽ പ്രകോപിതരായാണ് പ്രതികൾ എഎസ്ഐ രാമചന്ദ്രനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ഇരുവരും പിടിയിലായതോടെ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix