Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralapolice

മദ്യലഹരിയിൽ നടുറോഡിൽ യുവതിയുടെ പരാക്രമം; സംഭവം തൃശൂരിൽ

തൃശൂർ: തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവതി നടുറോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്. എഎസ്ഐ കലയുടെ കൈയിൽ യുവതി കടിച്ചതിനെ തുടർന്ന് പരിക്കേറ്റു. തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്ലസ് […]
Read more

വടകര ലഹരിക്കേസ്; രണ്ടാം പ്രതി കീര്‍ത്തനക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി കാവ്യയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വടകര സ്വദേശിയെ ലഹരിമരുന്നുമായി പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള […]
Read more

ഓപ്പറേഷൻ തൂഫാൻ 2.0; ഫ്ലാഗ് ഓഫ് 28 ന്, വാർഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും

കോഴിക്കോട്: മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഈ മാസം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് രണ്ടാം ഘട്ടം നടപ്പാക്കുക. കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കും. സംസ്ഥാനത്തെ 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കും. ഈ മാസം 28ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയർത്തും. പത്ത് അംഗങ്ങൾ വീതമുള്ള വാർഡ് തല സമിതികളായിരിക്കും […]
Read more

കാലടിയില്‍ ദളിത് യുവാവിന് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമായി മർദനമേറ്റതായി പരാതി. കാലടി സ്വദേശി സുജിത്താണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്പിക്ക് പരാതി നൽകിയത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച തന്നെ രാത്രിയിലും തുടർന്നും ക്രൂരമായി മർദിച്ചെന്നാണ് പരാതിയിലെ ആരോപണം. ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് തൊഴിച്ചെന്നും ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ അടിച്ചെന്നും നഗ്‌നനാക്കി മർദിച്ചെന്നും സുജിത്ത് പരാതിയിൽ പറയുന്നു. മർദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. സുജിത്തിന്റെ സുഹൃത്തുക്കൾ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതുമായി […]
Read more

ഊബർ ടാക്സിയിൽ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: ഊബർ ടാക്സിയിൽ യാത്ര ചെയ്ത സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊറ്റമ്മലിലെ സ്കൈലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന ശിഹാബ് (46) ആണ് കസബ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുങ്കത്തറ സ്വദേശിയായ പരാതിക്കാരിയും സുഹൃത്തുക്കളും ഉച്ചയ്ക്ക് കോട്ടൂളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ശിഹാബ് ഓടിച്ചിരുന്ന ഊബർ ടാക്സിയിൽ കയറുകയായിരുന്നു. യാത്രയ്ക്കിടെ ശിഹാബ് പരാതിക്കാരിയോട് അപമര്യാദയായി സംസാരിക്കുകയും കോഴിക്കോട് കൈരളി തിയേറ്ററിന് സമീപം എത്തിയപ്പോൾ ശരീരത്തിൽ […]
Read more

ലോക്കപ്പ് പൂട്ടാൻ മറന്ന് കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ട സംഭവം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ട സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും. സംഭവത്തിൽ റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവുണ്ടായതായി ശാസ്താംകോട്ട ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. സംഭവസമയത്ത് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ലോക്കപ്പ് പൂട്ടാതെ കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ടതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ […]
Read more

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനത്ത് മൂന്ന് പുതിയ NDPS കോടതികൾ

മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പൊലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സർക്കാർ, ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുക. ലഹരിമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി വേഗത്തിൽ വിചാരണ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ കോടതികളുടെ സുഗമമായ പ്രവർത്തനത്തിനായി ഓരോ […]
Read more

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; ‘സുജിത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകും’, ഉറപ്പ് നല്‍കി ആഭ്യന്തരമന്ത്രി

ഇടുക്കി: കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ചില മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയതിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിൽ ഓരോരുത്തരും അവരവരുടെ നിലപാട് പറയുമെന്നും വിഷയത്തിൽ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ പൊലീസ് മർദ്ദനം നടന്നെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. സുജിത്തിന്റെ പരാതി ഡിജിപിക്ക് കൈമാറിയതായും ഐജി പൂജ വിമലാദിത്യയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പൊലീസുകാർക്കെതിരെ കഴിഞ്ഞ സർക്കാർ നടപടി സ്വീകരിച്ചിരുന്നുവെന്നും […]
Read more

SFI മാർച്ച്; പങ്കെടുക്കാത്തവര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സിപിഐഎം മുതിർന്ന നേതാവ് വി. ശിവൻകുട്ടി. വിദ്യാർഥികൾക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് ശിവൻകുട്ടി ആരോപിച്ചു. വിദ്യാർഥികളെ ബോധപൂർവം കേസിൽ പ്രതികളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ചുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകനോട് വിദ്യാർഥി നേതാവെന്ന പരിഗണന പോലും നൽകാതെ ലോക്കപ്പിൽ അടച്ചുവെന്നും ശിവൻകുട്ടി ആരോപിച്ചു. താനും സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയും പൊലീസ് സ്റ്റേഷനിലെത്തിയതിന് ശേഷമാണ് ലോക്കപ്പിലുണ്ടായിരുന്ന […]
Read more

പിണറായി വിജയൻ്റെ വീടിന് മുന്നിലെ ‘കാവൽ ജീപ്പ്’ മാറ്റി; പുതിയ ഷെൽട്ടർ ഉടൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ വീടായ ‘പ്രവിക്’ന് മുന്നിൽ കാവലിനായി ഉപയോഗിച്ചിരുന്ന പൊലീസ് ജീപ്പ് മാറ്റി. പൊലീസ് ഉദ്യോഗസ്ഥരുടെ ഷെൽട്ടറായി ഉപയോഗിച്ചിരുന്ന KL 01 BR 9569 നമ്പർ ജീപ്പാണ് മാറ്റിയത്. കാവൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ജീപ്പിൽ ഇല്ലെന്നത് നേരത്തെ ചർച്ചയായിരുന്നു. ഇതിന് പരിഹാരമായി പുതിയ ഷെൽട്ടർ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പഴയ ജീപ്പ് മാറ്റിയതെന്നാണ് വിവരം. വീടിന് സമീപം പുതിയ ഷെൽട്ടർ നിർമ്മിക്കാനാണ് നീക്കം. പിണറായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix