Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuram

ഏഴ് വർഷത്തെ ദുരിതജീവിതത്തിന് ആശ്വാസം; വാണിയമ്പുഴ ഊരിലെ കുടുംബങ്ങൾക്ക് വീടൊരുക്കാൻ 2.46 കോടി രൂപ

മലപ്പുറം: മഹാപ്രളയത്തിൽ വീടുകൾ വാസയോഗ്യമല്ലാതായതോടെ കഴിഞ്ഞ ഏഴ് വർഷമായി ദുരിതജീവിതം നയിക്കുന്ന മലപ്പുറം വാണിയമ്പുഴ ഊരിലെ കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. കുടുംബങ്ങളുടെ പുനരധിവാസത്തിനായി 2 കോടി 46 ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. നിയമസഭയിൽ നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിയമ്പുഴ ഊരിലെ 41 കുടുംബങ്ങളുടെ ദുരിതജീവിതം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറംലോകമറിഞ്ഞത്. വൈദ്യുതിയും ശുചിമുറിയും പോലുമില്ലാത്ത താൽക്കാലിക ഷെൽട്ടറുകളിൽ കഴിയുന്ന കുടുംബങ്ങളുടെ ജീവിതാവസ്ഥ വലിയ ചർച്ചയായിരുന്നു. […]
Read more

ഉദ്യോഗസ്ഥരുടെ അലംഭാവം; മലപ്പുറത്ത് കിഫ്ബിയുടെ 28 പദ്ധതികൾ ഇനിയും കടലാസിൽ

മലപ്പുറം: കിഫ്ബി വഴി മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകൾക്കായി അനുവദിച്ച 28 പദ്ധതികളിൽ ഭൂരിഭാഗവും ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ടെൻഡർ നടപടികൾ പൂർത്തിയായതും നിർമാണാനുമതി ലഭിച്ചതുമായ പദ്ധതികൾക്കൊപ്പം പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്തവയും പട്ടികയിലുണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ അലംഭാവവും കൃത്യമായ തുടർനടപടികളുടെ അഭാവവുമാണ് പദ്ധതികൾ വൈകാൻ കാരണമെന്ന ആക്ഷേപവും ശക്തമാണ്. നാല് ഘട്ടങ്ങളിലായാണ് പദ്ധതികളുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, കായികം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. സ്കൂൾ കെട്ടിടങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിവയുടെ നിർമാണവും […]
Read more

അമ്മയുടെ വിയോഗമറിയാതെ ആശുപത്രിക്കിടക്കയിൽ രണ്ട് മക്കൾ; തിരൂരിൽ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: അമ്മയുടെ വേർപാടറിയാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ് രണ്ട് കുരുന്നുകൾ. തിരൂർ പൂക്കയിൽ റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്ക് ജീവൻ നഷ്ടമായപ്പോൾ മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. താനാളൂർ വലിയപാടം സ്വദേശിനിയും നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നി (35) ആണ് മരിച്ചത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം. കൂട്ടായി–തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ പൂക്കയിൽ റോഡിലായിരുന്നു […]
Read more

മലപ്പുറത്തിനെതിരായ പരാമർശം; പി. നന്ദകുമാറിനെതിരെ സമസ്തയുടെ പ്രമേയം

മലപ്പുറം: മലപ്പുറത്തിനെതിരെ സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയതായി ആരോപിക്കപ്പെടുന്ന വിദ്വേഷ പരാമർശത്തിൽ സമസ്ത മുശാവറ യോഗത്തിൽ പ്രമേയം. നന്ദകുമാറിന്റെ പ്രസ്താവന മലപ്പുറം ജില്ലയെ അവഹേളിക്കുന്നതാണെന്ന് സമസ്ത വിമർശിച്ചു. സിപിഎം ജില്ലാ നേതാവിന്റെ പരാമർശം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. മതസൗഹാർദത്തിനും മനുഷ്യസ്നേഹത്തിനും പേരുകേട്ട ജില്ലയാണ് മലപ്പുറമെന്നും പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതാണെന്നും സമസ്ത വ്യക്തമാക്കി. ഇത്തരം പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാനും പരസ്പരം അകറ്റാനും കാരണമാകുമെന്ന് സമസ്ത മുശാവറ വിലയിരുത്തി. രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഏറ്റവും കുറവുള്ള […]
Read more

‘യൂത്ത് കോൺഗ്രസ് പറഞ്ഞാൽ തല്ലിക്കൊല്ലാനും പൊലീസ് തയ്യാറാകും’; വിവാദമായി കെപിസിസി അംഗത്തിന്റെ പ്രസംഗം

മലപ്പുറം: മലപ്പുറത്ത് കെപിസിസി അംഗത്തിന്റെ വിവാദ പ്രസംഗം. യൂത്ത് കോൺഗ്രസ് പറഞ്ഞാൽ ആവശ്യമെങ്കിൽ തല്ലിക്കൊല്ലാനും കേരള പൊലീസ് തയ്യാറാകുമെന്ന പരാമർശവുമായി കെപിസിസി അംഗം ഇഫ്തിഖാറുദ്ദീൻ. വളാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു വിവാദ പരാമർശം. പൊലീസ് ഇപ്പോൾ തങ്ങളുടെ കൈയിലാണെന്നും ഇഫ്തിഖാറുദ്ദീൻ പ്രസംഗത്തിൽ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷമടക്കം എസ്എഫ്ഐയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തല്ലിക്കൊല്ലാൻ ആവശ്യപ്പെട്ടാൽ അതിനും കേരള പൊലീസ് തയ്യാറാകുമെന്നും പൊലീസ് അടിച്ചൊതുക്കിയത് തങ്ങളുടെ നിർദേശപ്രകാരമാണെന്നും ഇഫ്തിഖാറുദ്ദീൻ പ്രസംഗത്തിൽ […]
Read more

മലപ്പുറത്ത് ഹോട്ടലുകളിൽ റെയ്ഡ്; എണ്ണയ്ക്ക് പിടിവീണു

മലപ്പുറം: ഭക്ഷണം പാകം ചെയ്യാൻ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കി. ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി ജില്ലയിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഉപയോഗിക്കാൻ പാടില്ലാത്ത 291.5 ലിറ്റർ ഭക്ഷ്യഎണ്ണ കണ്ടെത്തി നശിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിലായി 141 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. തുടർച്ചയായി ചൂടാക്കി ഉപയോഗിച്ചതിനെ തുടർന്ന് ഗുണനിലവാരം നഷ്ടപ്പെട്ട എണ്ണയാണ് പ്രധാനമായും കണ്ടെത്തിയത്. […]
Read more

പരപ്പനങ്ങാടി തീരത്ത് വീണ്ടും കടൽ പിന്മാറി; തീരദേശത്ത് ആശങ്ക

മലപ്പുറം: പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് കടൽ അസാധാരണമായി പിന്മാറിയതോടെ തീരദേശത്ത് ആശങ്ക. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടൽ പിന്നോട്ടുപോയതോടെ സാധാരണയായി വെള്ളത്തിനടിയിലായിരുന്ന തീരഭാഗങ്ങൾ പുറത്തുകാണപ്പെട്ടു. ചിലയിടങ്ങളിൽ കടലിന്റെ അടിത്തട്ട് ചെളിനിറഞ്ഞ നിലയിലുമാണ്. കടലിന്റെ ഈ മാറ്റം കാണാൻ നിരവധി പേരാണ് തീരത്തെത്തിയത്. രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം റിപ്പോർട്ട് ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്ത് അരക്കിലോമീറ്ററോളം ഭാഗത്ത് കടൽ ഗണ്യമായി പിന്മാറിയിരുന്നു. പുത്തൻകടപ്പുറത്തും സമാനമായ രീതിയിൽ കടൽ […]
Read more

മങ്കടയിൽ പെൻഷൻ തട്ടിയെടുത്തെന്ന പരാതി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെ പുറത്താക്കി

മലപ്പുറം: മങ്കടയിൽ വിധവാ പെൻഷൻ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി. മങ്കട ഏരിയ കമ്മിറ്റി അംഗമായ കെ ടി നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരനായിരുന്നു നൗഫൽ. പെൻഷൻ തുക ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് നൗഫലിനെ ബാങ്ക് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മൂർക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. വീട്ടമ്മ തന്നെയാണ് സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. […]
Read more

‘മന്ത്രിയെന്നുള്ള നിലയ്ക്ക് സൂക്ഷ്മത വേണം’; റേഞ്ച് റോവർ യാത്രയിൽ ലീ​ഗ് മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: മന്ത്രി എന്ന നിലയിൽ പി.കെ. ഷാജി റേഞ്ച് റോവർ ഉപയോഗിച്ച സംഭവത്തിൽ സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ. ഷാജി സൂക്ഷ്മത പാലിക്കുന്നയാളാണെന്നും എന്നാൽ ചെറിയ ‘സ്പെല്ലിംഗ് മിസ്റ്റേക്കുകൾ’ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഷാജി ഉപയോഗിച്ചത് സുഹൃത്തിന്റെ വാഹനമാണെന്നും ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ ഷാജി വലിയ അപകടത്തിൽപ്പെട്ടുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം മാധ്യമങ്ങൾ വലിയ രീതിയിൽ […]
Read more

വെങ്ങാട് തെരുവുനായ ഭീതി; അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു

മലപ്പുറം: വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം തുടർച്ചയായതോടെ പ്രദേശവാസികൾ ഭീതിയിൽ. മണിക്കൂറുകളുടെ ഇടവേളയിൽ അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്ന കുട്ടിയെയും പിന്നീട് വീട്ടുമുറ്റത്ത് വാഹനം കഴുകുകയായിരുന്ന 49കാരനെയുമാണ് നായ ആക്രമിച്ചത്. ഇല്ലിക്കോട് പന്തായിൽ ശാനിലിന്റെ മകൾ ഹനന്യയ്ക്കാണ് ആദ്യം കടിയേറ്റത്. വെങ്ങാട് ടിആർകെ യു.പി. സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായ ഹനന്യ ബുധനാഴ്ച രാവിലെ 9.30ഓടെ സ്‌കൂളിലേക്ക് പോകുന്നതിനായി വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇടതുകൈയിലെ വിരലിന് ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ ഉടൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix