Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘യൂത്ത് കോൺഗ്രസ് പറഞ്ഞാൽ തല്ലിക്കൊല്ലാനും പൊലീസ് തയ്യാറാകും’; വിവാദമായി കെപിസിസി അംഗത്തിന്റെ പ്രസംഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറത്ത് കെപിസിസി അംഗത്തിന്റെ വിവാദ പ്രസംഗം. യൂത്ത് കോൺഗ്രസ് പറഞ്ഞാൽ ആവശ്യമെങ്കിൽ തല്ലിക്കൊല്ലാനും കേരള പൊലീസ് തയ്യാറാകുമെന്ന പരാമർശവുമായി കെപിസിസി അംഗം ഇഫ്തിഖാറുദ്ദീൻ. വളാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു വിവാദ പരാമർശം.

പൊലീസ് ഇപ്പോൾ തങ്ങളുടെ കൈയിലാണെന്നും ഇഫ്തിഖാറുദ്ദീൻ പ്രസംഗത്തിൽ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷമടക്കം എസ്എഫ്ഐയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

തല്ലിക്കൊല്ലാൻ ആവശ്യപ്പെട്ടാൽ അതിനും കേരള പൊലീസ് തയ്യാറാകുമെന്നും പൊലീസ് അടിച്ചൊതുക്കിയത് തങ്ങളുടെ നിർദേശപ്രകാരമാണെന്നും ഇഫ്തിഖാറുദ്ദീൻ പ്രസംഗത്തിൽ ആവർത്തിച്ചു. പ്രസംഗത്തിലുടനീളം പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതായാണ് പുറത്തുവരുന്ന വിവരം.

രണ്ടത്താണി സ്വദേശിയായ ഇഫ്തിഖാറുദ്ദീൻ കെപിസിസി അംഗമാണ്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പരാമർശം വിവാദമായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix