Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്തെ വൈദ്യുതി ആവശ്യം പ്രവചനത്തേക്കാൾ 3.3 ശതമാനം ഉയർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ രാജ്യത്തെ വൈദ്യുതി ആവശ്യം കേന്ദ്ര സർക്കാരിന്റെ പ്രവചനത്തേക്കാൾ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യഥാർഥ വൈദ്യുതി ആവശ്യം സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (CEA) പ്രവചനത്തേക്കാൾ 3.3 ശതമാനം കൂടുതലായിരുന്നു.

മഴ കുറഞ്ഞതും താപനില ഉയർന്നതുമാണ് വൈദ്യുതി ഉപയോഗം കൂടാൻ പ്രധാന കാരണമായത്. സാധാരണയായി CEAയുടെ പ്രവചനത്തേക്കാൾ കുറവായിരിക്കും യഥാർഥ വൈദ്യുതി ഉപഭോഗം. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായി.

വൈദ്യുതി ആവശ്യകത ഉയർന്നതോടെ രാജ്യത്തെ പവർ സിസ്റ്റം ആസൂത്രണത്തെയും കൽക്കരി വിതരണത്തെയും ഇത് ബാധിച്ചു. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 112 സ്വകാര്യ കൽക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, മഴക്കുറവ് ജലവൈദ്യുതി ഉൽപ്പാദനത്തെയും ബാധിച്ചു. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ജലവൈദ്യുതി ഉൽപ്പാദനം കഴിഞ്ഞ വർഷത്തെ 84,767.77 ദശലക്ഷം യൂണിറ്റിൽ നിന്ന് 75,304.58 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഏകദേശം 11 ശതമാനമാണ് കുറവ്.

ജലവൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കൽക്കരി നിലയങ്ങളെ രാജ്യം കൂടുതൽ ആശ്രയിച്ചു. ഇതേ കാലയളവിൽ കൽക്കരി അധിഷ്ഠിത നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം 10 ശതമാനം ഉയർന്ന് 5,79,869.38 ദശലക്ഷം യൂണിറ്റിലെത്തി.

കൽക്കരി നിലയങ്ങളുടെ പ്രവർത്തനം വർധിച്ചതോടെ കൽക്കരി ശേഖരത്തിലും വലിയ കുറവുണ്ടായി. ഏപ്രിൽ ആദ്യം 55 ദശലക്ഷം ടണ്ണായിരുന്ന ശേഖരം സെപ്റ്റംബർ 30ഓടെ 18.6 ദശലക്ഷം ടണ്ണായി കുറഞ്ഞു. അതേസമയം, സെപ്റ്റംബറിൽ ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും മഴ ലഭിച്ചതോടെ വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായതായി അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix