Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം; കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. തൃക്കരിപ്പൂരിലെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്റ്റർ ചെയ്തു.

പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. ലീഗ് പ്രവർത്തകനായ മുഹമ്മദ് സർഫ്രാസിനാണ് മർദനമേറ്റത്.

കാഞ്ഞങ്ങാട്ടും ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. 10 പേർക്കെതിരെയാണ് ഇവിടെ കേസെടുത്തത്. നീലേശ്വരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു.

ചന്തേര പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും നീലേശ്വരം, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ മറ്റുള്ളവർക്കായുള്ള അന്വേഷണവും പൊലീസ് തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix