കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്കോണിൽ ഉപ്പുകുറവാണെന്ന് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പോപ്കോൺ വാങ്ങാനെത്തിയവരും പെട്ടിക്കടയിലെ തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായത്.
തർക്കം പരിഹരിക്കാനെത്തിയ സിവിൽ പൊലീസ് ഓഫീസർമാരായ കെ. യദു, വിശാഖ് എന്നിവർക്കുനേരെയും ആക്രമണമുണ്ടായി. പെട്ടിക്കട തൊഴിലാളിയായ ഇർഫാൻ പൊലീസുകാരുടെ കോളറിൽ കുത്തിപ്പിടിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിനുശേഷം ഇർഫാൻ ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


