Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റോബോലുഷൻ 2026ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 16 വിദ്യാർത്ഥികൾ; അഭിമാനമായി STEM Robotics International

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ്, പിലാനിയുടെ ദുബായ് ക്യാമ്പസില്‍ നടന്ന അന്താരാഷ്ട്ര റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ചാമ്പ്യന്‍ഷിപ്പായ റോബോലുഷന്‍ 2026-ല്‍ മികച്ച നേട്ടവുമായി തിരുവനന്തപുരത്തെ സ്റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍. യുഎഇ, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായി 250ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് സ്റ്റെം റോബോട്ടിക്‌സിലെ 16 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. വിദ്യാര്‍ത്ഥികളുടെ സാങ്കേതിക മികവ്, സര്‍ഗാത്മകത, ഗവേഷണശേഷി, എന്‍ജിനീയറിങ് കഴിവുകള്‍ എന്നിവ മത്സരത്തില്‍ ശ്രദ്ധേയമായി.

എഐ ആന്‍ഡ് റോബോട്ടിക്‌സില്‍ (AI & Robotics) ഹ്യൂമനോയ്ഡ് വിഭാഗത്തില്‍ മൂന്ന് പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഒന്നാം സ്ഥാനം ലഭിച്ച റെക്‌ലെക്-1.0 (Reclec 1.0) റോബോട്ടുകള്‍ ട്രക്കിങ്ങിനിടെ വനത്തിനുള്ളില്‍ അകപ്പെട്ട് പോകുന്നവരുമായി ആശയവിനിമയം നടത്താന്‍ സഹായിക്കും. ഭഗവന്ത് പുനിത്, വിയാന്‍ നവീന്‍, തരുണ്‍രാജ് മണികണ്ഠന്‍, മിഖായേല്‍ ജോണ്‍ സുമിന്‍, റയ്യാന്‍ എസ്. അന്‍വര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ഇത് സൃഷ്ടിച്ചത്. രണ്ടാം സ്ഥാനം ലഭിച്ചത് ഫുഡ് സെര്‍വിങ് റോബോട്ടുകള്‍ക്കാണ്. നിവേദിത് ജെ. ബി., നീരജ് ആര്‍. നായര്‍, ഇവാന്‍ ജോബി ആലപാട്ട് എന്നിവരാണ് ഇത് നിര്‍മ്മിച്ചത്. ഭൂമി കുലുക്കം, തീ പിടിത്തം, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകുമ്പോള്‍ സേവനത്തിനായി ഉപയോഗിക്കാവുന്ന ക്രൈസിസ് കമാന്‍ഡറിന് മൂന്നാം സ്ഥാനവും ലഭിച്ചു. മാധവ് റാം, അഭിനവ് പി. നായര്‍, നിരഞ്ജന്‍ ആര്‍. നായര്‍, ആര്യ കെ. എ., യാഴിനി എം ഇവരാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. കൂടാതെ ഫ്രീസ്റ്റൈല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ വിഭാഗത്തില്‍ റോള്‍ഡിയര്‍ റോബോട്ട് (Roldier robort) മൂന്നാം സ്ഥാനം കരസ്ഥമാക്കി. അതിര്‍ത്തി നുഴഞ്ഞു കയറുന്ന തീവ്രവാദികളെയും മറ്റും വെടിവയ്ക്കാന്‍ ശേഷിയുള്ളവയാണിവ. പ്രതിരോധ വിഭാഗത്തിന് സഹായകമാകുന്ന ഈ റോബോര്‍ട്ട് ആദിത്യന്‍ ബി., അദ്വൈത് എസ്, ജൈസല്‍ റോജ് എന്നിവരാണ് ഉണ്ടാക്കിയത്.

മാസങ്ങളോളം നീണ്ട പരിശീലനം, ഗവേഷണം, പരീക്ഷണം, ടീംവര്‍ക്ക്, നിരന്തരമായ പരിശ്രമം എന്നിവയുടെ ഫലമാണ് ഈ അന്താരാഷ്ട്ര നേട്ടമെന്ന് സ്‌റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ. രാജശേഖരന്‍ എ.എച്ച് അറിയിച്ചു. റോബോലൂഷന്റെ ഭാഗമായി നടന്ന ഫിസിക്കല്‍ എ.ഐയെ കുറിച്ചുള്ള സെഷനില്‍ അദ്ദേഹം ക്ലാസ് എടുത്തിരുന്നു. ഓണ്‍ലൈന്‍ റൗണ്ടിലൂടെ 16 വിദ്യാര്‍ത്ഥികള്‍ മെഗാ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ ദുബായില്‍ പോയി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix