Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മോദി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നിതീഷ് സേതുവിൽ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹാജിപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബിഹാറിലെ നിതീഷ് സേതുവിൽ രാഷ്ട്രീയ പ്രതിഷേധം. പാലത്തിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എൻഡിഎ നേതാക്കളുടെയും പോസ്റ്ററുകളും ബാനറുകളും ആർജെഡി പ്രവർത്തകർ വലിച്ചുകീറി. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെ ക്ഷണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. തേജസ്വി യാദവിന്റെ മണ്ഡലമായ രാഘോപുരിലാണ് പാലത്തിന്റെ ഒരുഭാഗം സ്ഥിതി ചെയ്യുന്നത്. തേജസ്വി യാദവ് സംസ്ഥാന സർക്കാരിന്റെ ഭാഗമായിരുന്ന സമയത്താണ് പദ്ധതിയുടെ തറക്കല്ലിട്ടതെന്നും എന്നാൽ ഉദ്ഘാടന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചില്ലെന്നും ആർജെഡി പ്രവർത്തകർ ആരോപിച്ചു.

നവംബർ 21നാണ് വൈശാലി ജില്ലയിൽ ഗംഗാനദിക്ക് കുറുകെ നിർമിച്ച ആറുവരി നിതീഷ് സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 4,280 കോടി രൂപ ചെലവിൽ നിർമിച്ച 9.76 കിലോമീറ്റർ നീളമുള്ള പാലം പട്നയിലെ കച്ചി ദർഗയെയും വൈശാലിയിലെ ബിദുപുരിനെയും ബന്ധിപ്പിക്കുന്നു.

ബിഹാറിന്റെ വടക്കൻ, തെക്കൻ മേഖലകൾ തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താനും മഹാത്മാഗാന്ധി സേതുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പുതിയ പാലം സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്.

അതേസമയം, വികസന പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുന്നതിന് പകരം പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ബിജെപി വക്താവ് നീരജ് കുമാർ ശർമ്മ ആരോപിച്ചു. എന്നാൽ പാലത്തിന്റെ ഉദ്ഘാടനം നേരത്തെ തന്നെ കഴിഞ്ഞതാണെന്നും വീണ്ടും ഉദ്ഘാടനം നടത്താൻ കോടികൾ ചെലവഴിച്ച് വ്യാജ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നുവെന്നും ആർജെഡി എംപി സുധാകർ സിങ് ആരോപിച്ചു.

പാലത്തിന്റെ പേരിനെച്ചൊല്ലിയും നേരത്തെ തർക്കം നിലനിന്നിരുന്നു. കച്ചി ദർഗ-ബിദുപുർ പാലത്തിന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് നൽകാനുള്ള തീരുമാനത്തെ തേജസ്വി യാദവ് ചോദ്യം ചെയ്തിരുന്നു. സിഖ് മതസ്ഥാപകനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ പേര് നൽകണമെന്നായിരുന്നു കോൺഗ്രസിന്റെയും ആർജെഡിയുടെയും ആവശ്യം. പാലത്തിന് ‘അക്ഷയവത് റായ് സേതു’ എന്ന് പേരിടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സർക്കാരിന് നിവേദനം നൽകിയിരുന്നതായും തേജസ്വി വ്യക്തമാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix