മോദി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നിതീഷ് സേതുവിൽ പ്രതിഷേധം
ഹാജിപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബിഹാറിലെ നിതീഷ് സേതുവിൽ രാഷ്ട്രീയ പ്രതിഷേധം. പാലത്തിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എൻഡിഎ നേതാക്കളുടെയും പോസ്റ്ററുകളും ബാനറുകളും ആർജെഡി പ്രവർത്തകർ വലിച്ചുകീറി. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെ ക്ഷണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. തേജസ്വി യാദവിന്റെ മണ്ഡലമായ രാഘോപുരിലാണ് പാലത്തിന്റെ ഒരുഭാഗം സ്ഥിതി ചെയ്യുന്നത്. തേജസ്വി […]
Read more