Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘എഫ് ട്യൂൺ’ ക്രീം ഉപയോഗിച്ചാണ് വൃക്കരോഗം ബാധിച്ചെന്ന ആരോപണം; പരാതിയുമായി മുന്നോട്ടുപോകുമെന്ന് പെൺകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് 17കാരി. ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും പെൺകുട്ടി വ്യക്തമാക്കി. ‘എഫ് ട്യൂൺ’ എന്ന ക്രീം ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് പെൺകുട്ടിയുടെ ആരോപണം.

ക്രീം ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അത് നിർത്തണമെന്ന് പെൺകുട്ടി മുന്നറിയിപ്പ് നൽകി. തനിക്ക് സംഭവിച്ച ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് വിവരം പുറത്തുപറഞ്ഞതെന്നും എന്നാൽ വിഷയത്തിൽ തനിക്കെതിരെ മോശം കമന്റുകളുമായി ചിലർ രംഗത്തെത്തിയെന്നും പെൺകുട്ടി പറഞ്ഞു. താൻ പഠിക്കുന്ന ക്ലാസിലെ നിരവധി കുട്ടികൾ ഈ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണ് ആരോഗ്യപ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതെന്ന് പെൺകുട്ടി പറഞ്ഞു. ക്രീം ഉപയോഗിക്കുന്ന പലരും ക്ഷീണം അനുഭവിക്കുന്നതായി പറയുന്നുണ്ട്. സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ഇക്കാര്യം വീട്ടുകാരെ അറിയിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനായതിനാലാണ് തനിക്ക് അപകടനില തരണം ചെയ്യാനായതെന്നും ചർമത്തിന് ഇതിനകം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും കൂടുതൽ ചികിത്സയിലൂടെ മാത്രമേ പഴയനില വീണ്ടെടുക്കാനാകൂവെന്നും പെൺകുട്ടി പറഞ്ഞു.

തുടർച്ചയായി ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന പരാതി ഇന്നലെയാണ് പുറത്തുവന്നത്. ക്രീമിലുണ്ടായിരുന്ന അമിതമായ മെർക്കുറിയാണ് ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന മെംബ്രനസ് നെഫ്രോപതി എന്ന രോഗത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗം തിരിച്ചറിഞ്ഞത്. വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

വൃക്കകളിലെ അരിപ്പയ്ക്ക് കേടുപാടുകൾ സംഭവിച്ച് ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് പെൺകുട്ടിക്കുണ്ടായത്. ഓൺലൈനിലൂടെയാണ് പെൺകുട്ടി ക്രീം വാങ്ങിയത്. സംഭവത്തിന് പിന്നാലെ ഡ്രഗ് കൺട്രോൾ ബ്യൂറോ ‘ഓപ്പറേഷൻ സൗന്ദര്യ’ എന്ന പേരിൽ വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ചില ഫെയ്സ് ക്രീമുകളുടെ ഉപയോഗം ഗുരുതരമായ വൃക്കരോഗങ്ങൾക്ക് കാരണമാകാമെന്ന് നേരത്തെയും കണ്ടെത്തലുകളുണ്ടായിട്ടുണ്ട്. വിപണിയിൽ പേരും വിലാസവുമില്ലാത്തതും വ്യാജവുമായ ക്രീമുകൾ ലഭ്യമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ വിൽപ്പന സൈറ്റുകളിലൂടെയും ഇത്തരം ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix