Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: narendramodi

പുടിൻ-മോദി കൂടിക്കാഴ്ച ആരംഭിച്ചു; വ്യാപാരം മുതൽ പ്രതിരോധം വരെ ചർച്ചയിൽ

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പുടിനെ ഭാരത് മണ്ഡപത്തിൽ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, നിക്ഷേപം, ഫാർമസ്യൂട്ടിക്കൽസ്, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പുടിന് നരേന്ദ്ര മോദി തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു. 2030ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യുഎസ് ഡോളറിലെത്തിക്കുക, വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക, റെയിൽവേ, തുരങ്കനിർമാണ മേഖലകളിൽ സഹകരണം വർധിപ്പിക്കുക, ഉരുക്ക് […]
Read more

ബ്രിക്‌സ് ഉച്ചകോടി; മോദി- പുടിന്‍ കൂടിക്കാഴ്ച നാളെ

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. വാണിജ്യ, സാമ്പത്തിക സഹകരണമാണ് പ്രധാന ചർച്ചാ വിഷയമാകുകയെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള റഷ്യയുടെ ശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലാണ് 18-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ നാളെ ഡൽഹിയിലെത്തും. റഷ്യൻ പിന്തുണയോടെ പുതിയ ആണവോർജ നിലയങ്ങൾ സ്ഥാപിക്കുന്നതും […]
Read more

മോദിക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ തലവൻ’ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2018ൽ രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കേസിനാസ്പദമായ പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശം ബിജെപി പ്രവർത്തകരെ ആകെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നടപടി.
Read more

“യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം”; നരേന്ദ്ര മോദി

ന്യൂഡൽഹി: യുദ്ധങ്ങളും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിർഗിസ്താനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ ഭീകരവിരുദ്ധ പരാമർശം. പശ്ചിമേഷ്യയിലെ സംഘർഷം എണ്ണ വ്യാപാരം ഉൾപ്പെടെ ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ […]
Read more

ഖർഗെയെ അപമാനിതനായതിൽ പ്രധാനമന്ത്രി മാപ്പ് പറയണം; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിൽ വൈകീട്ട് പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പരിപാടിക്കെത്തിയപ്പോൾ അപമാനിക്കപ്പെട്ടെന്നാണ് മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പരാതി പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച ഖർഗെ പ്രസംഗിച്ച വേദി […]
Read more

അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണം: ഖാർഗെ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, സ്വർണം, വെള്ളി, പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ട്രസ്റ്റിനെ നിയമിച്ചതും ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും പൂജകൾക്ക് തുടക്കം കുറിച്ചതും കൊടിയേറ്റം നടത്തിയതുമെല്ലാം പ്രധാനമന്ത്രിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടായിരുന്നുവെന്നും അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ സഭയിലെത്തി […]
Read more

മോദിയെ പരിഹസിക്കുന്ന എഐ വീഡിയോകള്‍; മെറ്റ മേധാവിക്കെതിരെ കേസ്

ഹൈദരാബാദ്: മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോർഫ് ചെയ്ത എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അരുണ്‍ ശ്രീനിവാസിനെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വ്യവസായി എസ്. അരവിന്ദ് റെഡ്ഡിയും ബിജെപി നേതാവ് സായ് കിരണുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രചരിച്ച വീഡിയോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഭാരതീയ […]
Read more

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാൻമണി നടത്തിയ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് പരാതി നൽകിയത്. അതേസമയം, പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ക്ഷമാപണം നടത്തിയത്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്നും പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല താൻ പറഞ്ഞതെന്നും […]
Read more

ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം: സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനെതിരെ കോക്രോച്ച് ജനതാ പാർട്ടി. മോദിയുടെ പ്രതികരണം ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതിന് സമാനമാണെന്ന് സിജെപി വിമർശിച്ചു. യുവാക്കളുടെ ഭാവിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സ്ഥാനത്തേക്കാൾ പ്രധാനമാണെന്നും സിജെപി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രതികരണം ക്രൂരമായ തമാശയാണെന്നും, സമരത്തിന്റെ യഥാർഥ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും പാർട്ടി ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച നിയമപരമായ പ്രശ്നമല്ലെന്നും, സംവിധാനത്തിന്റെ പരാജയമാണെന്നും സിജെപി പറഞ്ഞു. […]
Read more

‘യുവാക്കളുടെ ഭാവിയെ തകർത്തത് മോദി’; പാർലമെന്റിന് മുന്നിൽ എംപിമാരുടെ ഉന്തും തള്ളും

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഭാവി തകർത്തത് മോദി സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാർത്ഥികളോട് ക്ഷമാപണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വ്യക്തവും ന്യായവുമാണെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇതിനിടെ പാർലമെന്റ് കവാടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix