Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യാനം: അർണബ് ചുഴലിക്കാറ്റ് തീരം തൊട്ടതോടെ തെക്കുകിഴക്കൻ തീരദേശ മേഖലകളിൽ കനത്ത മഴയും ശക്തമായ കാറ്റും. പുലർച്ചെ 1.20ഓടെ പുതുച്ചേരിയിലെ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊട്ടതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ഇതോടെ റോഡുകളിലും തീരദേശ ദേശീയപാതയിലും ഗതാഗതം തടസ്സപ്പെട്ടു. ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ പത്ത് ജില്ലകളിലും ഒഡീഷയിലെ ആറ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനട, കൊനസീമ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതായി ഉദ്യോഗസ്ഥർ അറിയിച്ചു.

പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ദിഘ ബീച്ചിലും കടൽക്ഷോഭവും ശക്തമായ കാറ്റും അനുഭവപ്പെട്ടു. ദിഘയിലും പശ്ചിമ ബംഗാളിന്റെ മറ്റു പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കി. ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാന സർവീസുകളും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.

തീരദേശ മേഖലകളിൽ ജാഗ്രത തുടരുകയാണ്. ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix