Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്ത് മാച്ചാറുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പരിക്കേറ്റ് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്‌ലൈദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിലൂടെ സംസാരിച്ചു. ക്യാപ്റ്റന്റെ ധൈര്യത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച സ്മിത്ത് മച്ചാറിനെ മോദി പ്രശംസിച്ചു. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന്റെ വേഗത്തിലുള്ള രോഗശാന്തിക്കായി പ്രാർഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്മിത്ത് മച്ചാർ പറഞ്ഞു. സംസാരിക്കുന്നതിനിടെ അദ്ദേഹം വികാരാധീനനായി.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ലൈദുബായ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. കോക്ക്പിറ്റിലുണ്ടായ സംഘർഷത്തിനിടെ ഒമാനി സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കുത്തിയെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ പ്രതിരോധം തുടരുകയായിരുന്നു.

പരിക്കേറ്റ അവസ്ഥയിലും സ്മിത്ത് മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്നു. ഇതോടെ യാത്രക്കാർക്കും മറ്റ് ജീവനക്കാർക്കും ഇടപെടാൻ സാധിച്ചു. തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.

തബൂക്കിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ക്യാപ്റ്റനെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അദ്ദേഹം അബുദാബിയിൽ ചികിത്സയിൽ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix