Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരും’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കേന്ദ്രസർക്കാർ അസാധാരണമായ സംരക്ഷണം നൽകുകയാണെന്ന് ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മുൻ മുഖ്യമന്ത്രിമാരെപ്പോലും പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് വിശദീകരണം നൽകണമെന്നും സി.ജെ.പി കൺവീനർ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.

സി.ജെ.പി, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിന്റെ പ്രത്യുപകാരമായാണോ ഗ്യാനേഷ് കുമാറിന് ഇത്രയധികം സംരക്ഷണം നൽകുന്നതെന്നും ദീപ്കെ ചോദിച്ചു.

‘വൺ നേഷൻ വൺ ഇലക്ഷൻ’ എന്നതിനപ്പുറം ‘വൺ നേഷൻ വൺ പാർട്ടി’ എന്ന അജണ്ടയാണ് രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും ദീപ്കെ വിമർശിച്ചു.

വാർത്താസമ്മേളനത്തിനിടെ ഐസ നേതാവ് നേഹ ബോറ സംസാരിക്കുന്നതിനിടെ റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവർത്തകൻ ഇടപെട്ടതിനെത്തുടർന്ന് സംഘർഷാവസ്ഥയുണ്ടായതായി റിപ്പോർട്ടുകൾ. സർക്കാരിനും പൊലീസിനുമെതിരായ വിമർശനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി മറ്റു മാധ്യമപ്രവർത്തകർ രംഗത്തെത്തിയതോടെ രംഗം ശാന്തമായി.

തുടർന്ന് സംസാരിച്ച നേഹ ബോറ, പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വയ്ക്കുന്ന പൊലീസ് നടപടിയെ വിമർശിച്ചു. കസ്റ്റഡിയിലെടുക്കുന്ന യുവതികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നും നേഹ ബോറ വ്യക്തമാക്കി.

ജന്തർമന്തറിൽ ദേശീയപതാക വീശിയതിന്റെ പേരിൽ പ്രതിഷേധക്കാർക്കെതിരെ നടപടിയെടുത്തതിനെയും സംഘടനാ നേതാക്കൾ ചോദ്യം ചെയ്തു.

രാജ്യത്ത് നടക്കുന്ന പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമാനമാണെന്ന് എ.ഐ.എസ്.എഫ് പ്രസിഡന്റ് വിരാജ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് നിലവിലെ ഭരണകൂടം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടുകൾ ചോർത്തിയെടുത്ത ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷും ആരോപിച്ചു. പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട് നടപടികളുണ്ടാകുന്നുവെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.

ജന്തർമന്തറിലെ നിയന്ത്രണങ്ങൾ അവഗണിച്ച് നാളെ ദേശീയപതാകയുമായി വീണ്ടും വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും ഗ്യാനേഷ് കുമാറിനെ ജയിലിലടയ്ക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix