Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GyaneshKumar

ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം തുടരും: കെ സി വേണുഗോപാൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധത്തിന് ചെറിയ ഇടവേളയുണ്ടായത്. നവംബർ ഒന്നിന് ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ശക്തമായ […]
Read more

കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തൽ; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും പ്രോജക്ട് മാനേജരായിരുന്ന ലീ സി ബിനോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള ആരോപണത്തിലാണ് അന്വേഷണം. ആരോപണം ഉന്നയിച്ച കരാറുകാരൻ സാജനിൽനിന്ന് ചൊവ്വാഴ്ച വിജിലൻസ് സംഘം മൊഴിയെടുക്കും. വിജിലൻസിന്റെ തിരുവനന്തപുരം പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സമയത്താണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ […]
Read more

രാംലീല മൈതാനിയിലെ ഇൻഡ്യ സഖ്യത്തിൻ്റെ ‘ചലോ ഡൽഹി’ റാലി ഇന്ന്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മിന്റോ റോഡ്–കനോട്ട് പ്ലേസ് ജങ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാമിൽ നടത്തിയ ‘ആസ്ക് മീ’ സെഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അജ്മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലേക്കാണ് മാർച്ച് നീങ്ങുക. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബർ […]
Read more

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ‘മോക്ക് ഇംപീച്ച്മെന്റ്’; കുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് ഖർഗെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ‘മോക്ക് ഇംപീച്ച്മെന്റ്’ നടപടിയുമായി ഇന്ത്യ സഖ്യം. മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖർഗെയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാക്കൾക്കൊപ്പം വിദ്യാർഥി സംഘടനാ പ്രതിനിധികളും പൗരസമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഖർഗെയുടെ വസതിയിലാണ് മോക്ക് പാർലമെന്റ് സംഘടിപ്പിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തെന്ന ആരോപണം ഉന്നയിച്ചായിരുന്നു മീര കുമാറിന്റെ ഉദ്ഘാടന പ്രസംഗം. […]
Read more

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നാളെ; ഖർഗെയുടെ വസതിയിൽ വേദിയൊരുങ്ങി

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരായ ‘വോട്ട് ചോരി’ പ്രചാരണം ശക്തമാക്കാൻ ഇന്ത്യാ സഖ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് പരിപാടി സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഡൽഹിയിലെ രാംലീലാ മൈതാനത്ത് പരിപാടി നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ രാജാജി മാർഗിലെ വസതിയിൽ പരിപാടി നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഖർഗെയുടെ വസതിയിലെത്തി. മുൻ […]
Read more

മാധ്യമ പ്രവർത്തകയുടെ ഹർജി; രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: ഗർഭിണിയായ മാധ്യമപ്രവർത്തകയെ പ്രതിഷേധത്തിനിടെ തള്ളിയെന്ന പരാതിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പൊലീസിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. മാധ്യമപ്രവർത്തക സമർപ്പിച്ച ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം നടന്നതെന്നാണ് ഹർജിയിലെ ആരോപണം. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഹർജികളും സുപ്രീംകോടതി പരിഗണിക്കും. നേരത്തേ ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ചെന്നൈയിൽ ‘ജന്തർമന്തർ 2.0’ രണ്ടാം ദിവസവും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയിൽ നടക്കുന്ന ‘ജന്തർമന്തർ 2.0’ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. സിജെപിയുടെയും ഇടതുസംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 24 മണിക്കൂർ സമരത്തിൽ പങ്കെടുത്തവരെ ഇന്നലെ രാത്രി വൈകി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പ്രതിഷേധ നേതാക്കൾ രംഗത്തെത്തി. വിജയ് ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഭയന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യരുതെന്നും […]
Read more

അഭിജീത് ദീപ്കെയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ദില്ലി പൊലീസ് ദീപ്കെയെ വിട്ടയച്ചത്. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയോടെയുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷമാണ് നടപടി. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ദീപ്കെയെ […]
Read more

മുതലയെ പേടിച്ചിട്ടില്ലെന്ന് പറഞ്ഞ നേതാവിന് പാറ്റകളെ പേടി: പ്രകാശ് രാജ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ഗ്യാനേഷ് കുമാറിനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ ഉടൻ മോചിപ്പിച്ച് ജനങ്ങളുടെ കോടതിയിലേക്ക് കൊണ്ടുവരണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഭരണരീതികളെ പരിഹസിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ചെറുപ്പകാലത്ത് മുതലയെപ്പോലും പേടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്ന ഭരണാധികാരികൾ ഇന്ന് പാറ്റകളെപ്പോലും ഭയപ്പെടുന്നുവെന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. സർക്കാരിന്റെ […]
Read more

‘മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരും’

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കേന്ദ്രസർക്കാർ അസാധാരണമായ സംരക്ഷണം നൽകുകയാണെന്ന് ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മുൻ മുഖ്യമന്ത്രിമാരെപ്പോലും പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് വിശദീകരണം നൽകണമെന്നും സി.ജെ.പി കൺവീനർ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു. സി.ജെ.പി, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിന്റെ പ്രത്യുപകാരമായാണോ ഗ്യാനേഷ് കുമാറിന് ഇത്രയധികം സംരക്ഷണം നൽകുന്നതെന്നും ദീപ്കെ ചോദിച്ചു. ‘വൺ നേഷൻ വൺ ഇലക്ഷൻ’ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix