ന്യൂഡൽഹി: ഗർഭിണിയായ മാധ്യമപ്രവർത്തകയെ പ്രതിഷേധത്തിനിടെ തള്ളിയെന്ന പരാതിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പൊലീസിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. മാധ്യമപ്രവർത്തക സമർപ്പിച്ച ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം നടന്നതെന്നാണ് ഹർജിയിലെ ആരോപണം. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഹർജികളും സുപ്രീംകോടതി പരിഗണിക്കും. നേരത്തേ ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചിരുന്നു.



