Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SupremeCourt

രണ്ടാംഘട്ട ഡൽഹി പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേസുകൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിജെപിക്ക് നൽകിയ ഉറപ്പുകളിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി പാർട്ടി വ്യക്തമാക്കിയത്. സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. […]
Read more

ജന്തര്‍മന്തര്‍ സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടി; അന്വേഷിക്കാന്‍ ഉന്നതതല സമിതി

ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ അന്വേഷണം നടത്താന്‍ ഉന്നതതല സമിതി രൂപീകരിച്ച് സുപ്രീം കോടതി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ജയിന്‍, മുന്‍ ഹൈക്കോടതി ജഡ്ജി ശാലീന്തര്‍ കൗര്‍, സിബിഐ ഡയറക്ടര്‍ റിഷികുമാര്‍ ശുക്ല, മുന്‍ മേഘാലയ ഡിജിപി എല്‍.ആര്‍. ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ജന്തര്‍മന്തറിലെ പ്രതിഷേധത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ […]
Read more

ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം ഉണ്ടായില്ലന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഡൽഹി പൊലീസ് നിലപാട് വ്യക്തമാക്കിയത്. രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 30,000 പേർ ജന്തർ മന്തറിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ […]
Read more

വിദ്യാർഥി പ്രതിഷേധിക്കാനുള്ള അവകാശം തടയരുത്: ജസ്റ്റിസ്‌ സൂര്യകാന്ത്

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (നൽസാർ) ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാൻ അനുവദിക്കില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിമർശിച്ചു. വിദ്യാർഥികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബാർ കൗൺസിലുകളോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. വിദ്യാർഥികളും താനും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെടാൻ ബാർ കൗൺസിലിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർഥികളുടെ സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം തടയരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പഠനകാലത്ത് താനും […]
Read more

ശബരിമല യുവതീപ്രവേശന കേസ്: ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തിൽ; സൂചന നൽകി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന സൂചന നൽകി ചീഫ് ജസ്റ്റിസ്. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക പരാമർശം. ശബരിമല കേസിലെ വിധി പുറത്തുവന്നതിന് ശേഷം ബോധ്ഗയ കേസ് പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ശബരിമല കേസിൽ വിധി ഒക്ടോബറിൽ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. തുടർന്ന് ബോധ്ഗയ കേസുമായി ബന്ധപ്പെട്ട ഹർജി ഒക്ടോബർ ആറിന് […]
Read more

ലിവ്-ഇൻ പങ്കാളികൾക്കും 498A പ്രകാരം കേസെടുക്കാം: സുപ്രീം കോടതി

ന്യൂഡൽഹി: ഗാർഹിക പീഡനത്തിനെതിരായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് പ്രകാരം ലിവ്-ഇൻ ബന്ധത്തിലുള്ള സ്ത്രീകൾക്കും പരാതി നൽകാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, ലിവ്-ഇൻ ബന്ധം വിവാഹത്തിന് സമാനമായ സ്വഭാവമുള്ളതാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 15 വർഷമായി ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്ന ഒരു സ്ത്രീ നൽകിയ പരാതിയിലാണ് സുപ്രീം കോടതിയുടെ നടപടി. പങ്കാളിയും കുടുംബാംഗങ്ങളും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു […]
Read more

കാവേരി നദീജല തർക്കം; തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കർണാടക കാവേരി നദിയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ദിവസവും 3,500 ക്യുസെക്‌സ് വെള്ളം 15 ദിവസത്തേക്ക് തമിഴ്നാടിന് നൽകാൻ കർണാടകയോട് നിർദേശിച്ചിരുന്നു. എന്നാൽ നിലവിൽ ജലക്ഷാമമുള്ളതിനാൽ ഇത്രയും വെള്ളം നൽകാൻ കഴിയില്ലെന്നാണ് കർണാടകയുടെ നിലപാട്. ഇതിനിടെ, കാവേരി വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിന് പിന്തുണയുമായി ഡിഎംകെ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കർഷകരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ യോഗം […]
Read more

‘ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ’; വ്യക്തത വരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: ജീവപര്യന്തം തടവുശിക്ഷ എന്നത് കുറ്റവാളിയുടെ ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണമെന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരണംവരെ തടവുശിക്ഷ നൽകുന്നത് ഭരണഘടനാനുസൃതമാണെന്നും വധശിക്ഷയ്ക്ക് പകരമായി ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ വിധിക്കാമെന്നും കോടതി വ്യക്തമാക്കി. ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്. ഇത്തരത്തിലുള്ള ശിക്ഷ ഭരണഘടനാപരവും നിയമപരവുമാണെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിയോ ഹൈക്കോടതിയോ വിധിയിൽ “ശിക്ഷാ […]
Read more

പെല്ലറ്റ് ഗൺ പ്രയോഗം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാരെ നേരിട്ട പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സേനയ്ക്കുള്ളിലും വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചതായി സി ആർ പി എഫിന്റെ ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജവാനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ ദ്രുതകർമ സേനയുടെ […]
Read more

‘പാറ്റ’ പരാമർശം യുവാക്കളെ ഉദ്ദേശിച്ചല്ല; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: താൻ നടത്തിയ ‘പാറ്റ’ എന്ന പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവരെയാണ് ആ പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ എക്സ്പ്രസ്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വിശദീകരിച്ചത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ മുഴുവൻ യുവാക്കളെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും, യുവാക്കളിൽ നിന്നാണ് തനിക്ക് പ്രചോദനവും ഊർജവും ലഭിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയുടെ വാതിലുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer