Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുപ്പരംകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു; സുരക്ഷയൊരുക്കി സിആർപിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പരംകുണ്ഡ്രം മലമുകളിലെ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിആർപിഎഫിന്റെയും പൊലീസിന്റെയും കർശന സുരക്ഷയിൽ ദീപം തെളിച്ചത്. 50 പേർക്കാണ് മലമുകളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. മലമുകളിലെ സിക്കന്ദർ ബാദുഷാ ദർഗയ്ക്ക് സമീപമുള്ള ‘ദീപത്തൂൺ’ എന്ന കൽത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന ആവശ്യമാണ് വിവാദത്തിന് കാരണമായത്.

വിഷയത്തിൽ പരാതി പരിഗണിച്ച സുപ്രീം കോടതി കർശന ഉപാധികളോടെ ദീപം തെളിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ ഉത്തരവ് നടപ്പാക്കിയില്ല. പകരം, പതിവായി ദീപം തെളിക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം വിളക്ക് തെളിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ മനഃപൂർവം കോടതി ഉത്തരവ് ലംഘിച്ചെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് സിആർപിഎഫ് സുരക്ഷയിൽ ദീപത്തൂണിൽ തന്നെ വിളക്ക് തെളിക്കാൻ കോടതി നിർദേശിച്ചു. ഇതിന് പിന്നാലെ ദർഗയുടെയും കൽത്തൂണിന്റെയും നിയന്ത്രണം സിആർപിഎഫ് ഏറ്റെടുത്തു. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ഒടുവിൽ ദീപം തെളിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix