Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Crpf

അരുണാചലിൽ ഡാം വിരുദ്ധ സമരം അക്രമാസക്തം; 40ലേറെ പൊലീസുകാർക്ക് പരിക്ക്

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഡാം വിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സംഘർഷം രൂക്ഷമായി. സമരവുമായി ബന്ധപ്പെട്ട് പൗരാവകാശ പ്രവർത്തകൻ എബോ മിലി, യുവജന നേതാക്കളായ ഒട്ടുൽ ജെറാങ്, തജോങ് തലോം എന്നിവരടക്കം പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷം നിയന്ത്രിക്കാൻ കേന്ദ്രസുരക്ഷാ സേനയെയും സംസ്ഥാനത്ത് വിന്യസിച്ചു. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘാട്ടിലാണ് പ്രതിഷേധം ആരംഭിച്ചത്. സമരത്തിനിടെ ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ പ്രാദേശിക ഓഫീസിനും നിരവധി വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പാസിഘാട്ട് പൊലീസ് സ്റ്റേഷനു […]
Read more

വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി

മലപ്പുറം: വയനാട്ടിലെ സന്ദർശനത്തിനിടെ ഒരുക്കിയ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. തനിക്ക് ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂടുന്നത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഇക്കാര്യം സുരക്ഷാ ചുമതലയുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിച്ചതായാണ് വിവരം. ഇത്തരം വലിയ സുരക്ഷാ ക്രമീകരണം വീണ്ടും ആവർത്തിച്ചാൽ വയനാട്ടിലേക്കുള്ള തന്റെ സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. […]
Read more

വിരമിച്ച സിആർപിഎഫ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പെരുവയലിൽ വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ സ്വദേശി സോമനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടിട്ട് രണ്ട് ദിവസത്തോളം കഴിഞ്ഞതായാണ് പ്രാഥമിക നിഗമനം. സോമനാഥൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

പെല്ലറ്റ് ഗൺ; ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്; ‘രാജ്യനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ’

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച സംഭവത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്. സിആര്‍പിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍ എല്ലാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിച്ചാണ് നടപടിയെടുത്തതെന്ന് കണ്ടെത്തിയത്. ഇതോടെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പെല്ലറ്റ് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയ സാഹചര്യത്തിലാണ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍നോട്ട് പ്ലേസ് ഭാഗത്ത് വിന്യസിച്ചിരുന്ന ആര്‍എഎഫ് ഉദ്യോഗസ്ഥനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix