Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നിനവ്, ജോയൽ, അമീൻ എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. പ്രധാന പ്രതിയായ സുഹൈൽ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. നാല് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി.

അപകടം ദൗർഭാഗ്യകരമാണെന്ന് നിരീക്ഷിച്ച കോടതി, കേസിൽ ശേഖരിക്കേണ്ട തെളിവുകളെല്ലാം ശേഖരിച്ചിട്ടില്ലേയെന്നും ചോദിച്ചു. പ്രതികൾ ഒരു മാസമായി റിമാൻഡിലാണെന്നും കസ്റ്റഡിയിൽ തുടരാൻ മതിയായ കാരണമുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുബോധത്തിന് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടതെന്നും നിയമവും നടപടിക്രമങ്ങളും പരിഗണിച്ചാണ് തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിൽ ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും സാക്ഷികളായി മൊഴി നൽകാൻ ആരും മുന്നോട്ടുവരുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പത്ത് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

നേരത്തെ രണ്ട് തവണ പ്രതികളുടെ ജാമ്യാപേക്ഷ കോടതികൾ തള്ളിയിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയും അങ്കമാലി കോടതിയുമാണ് അപേക്ഷകൾ നിരസിച്ചത്.

അതിനിടെ, അപകടസമയത്ത് സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ അമിതവേഗത്തിലായിരുന്നുവെന്ന് ബി.എം.ഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വേഗം മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അപകടത്തിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് ഉപയോഗിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ബി.എം.ഡബ്ല്യു ഇന്ത്യ സാങ്കേതിക പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

ഒക്ടോബർ 10ന് പുലർച്ചെ 12.30ഓടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചത്. അപകടത്തിൽ വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു. തൃക്കാക്കരയിലെ കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികളായിരുന്നു മൂവരും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix