തിരുപ്പരംകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു; സുരക്ഷയൊരുക്കി സിആർപിഎഫ്
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പരംകുണ്ഡ്രം മലമുകളിലെ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിആർപിഎഫിന്റെയും പൊലീസിന്റെയും കർശന സുരക്ഷയിൽ ദീപം തെളിച്ചത്. 50 പേർക്കാണ് മലമുകളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. മലമുകളിലെ സിക്കന്ദർ ബാദുഷാ ദർഗയ്ക്ക് സമീപമുള്ള ‘ദീപത്തൂൺ’ എന്ന കൽത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന ആവശ്യമാണ് വിവാദത്തിന് കാരണമായത്. വിഷയത്തിൽ പരാതി പരിഗണിച്ച സുപ്രീം കോടതി കർശന ഉപാധികളോടെ ദീപം തെളിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ […]
Read more