Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആൺകുട്ടികൾക്ക് വെല്ലുവിളിയായി പെൺപട; കലോത്സവ വേദികളിൽ ആവേശച്ചുവടുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോലഞ്ചേരി : കൊട്ടും കുഴലുമായി ആൺകുട്ടികൾ അരങ്ങുവാണ കാലമുണ്ടായിരുന്നു സ്കൂൾ കലോത്സവങ്ങൾക്ക്. തേവര സിസിപിഎൽഎം പോലുള്ള സ്കൂളുകളിലെ ആൺകുട്ടികളുടെ ബാൻഡ് മേളം അന്നൊരു കാഴ്ചയായിരുന്നു. കാൽനൂറ്റാണ്ടിനിപ്പുറം താളം മാറിയില്ലെങ്കിലും താളമിടുന്ന കൈകൾ മാറി. എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളങ്ങളിൽ ഒന്നാമതെത്തിയത് എറണാകുളം സെന്റ് തെരേസാസിലെ പെൺകുട്ടികൾ.

പെൺകുട്ടികൾക്കു ലഭിക്കുന്ന വർധിച്ച പ്രോത്സാഹനവും അവരുടെ പഠനമികവുമാണ് ഈ മുന്നേറ്റത്തിനു പിന്നിലെന്ന് നൃത്തപരിശീലകൻ സി.ജെ. മൈക്കിൾ പറയുന്നു. സ്പെഷൽ സ്കൂളുകളിലെ കുട്ടികളെ പരിശീലിപ്പിക്കുമ്പോഴും ഇതേ മുന്നേറ്റം പ്രകടമാണ്. ആൺകുട്ടികൾക്കു കഴിയുന്നതെന്തും തങ്ങൾക്കും ചെയ്തുകൂടേ എന്ന ചിന്ത പെൺകുട്ടികളിൽ വളർന്നിട്ടുണ്ടെന്ന് സെന്റ് തെരേസാസിലെ മുൻ അധ്യാപികയും ഓച്ചന്തുരുത്ത് ഇൻഫന്റ് ജീസസ് യുപി സ്കൂൾ പ്രധാനാധ്യാപികയുമായ സിസ്റ്റർ നിരഞ്ജന സിഎസ്എസ്ടി പറയുന്നു. പൊരിവെയിലത്തും മണിക്കൂറുകൾ പരിശീലിക്കാൻ തയാറാകുന്ന ഇവരുടെ മനക്കരുത്തും നിശ്ചയദാർഢ്യവും ചെറുതല്ല.
ആൺകുട്ടികളിൽ പലരുടെയും ഹരം ഇപ്പോൾ ഫുട്ബോളും ക്രിക്കറ്റുമാണ്. ചെറിയ ക്ലാസുകളിൽപോലും ചിലർ സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുന്ന പ്രവണതയുമുണ്ട്. കൂട്ടുകാരുടെ സ്വാധീനവും രക്ഷിതാക്കളുടെ അമിതലാളനയും കുട്ടികളുടെ പെരുമാറ്റത്തെ ബാധിക്കുന്നുണ്ടെന്ന് സിസ്റ്റർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കലോത്സവങ്ങളിൽ വിജയത്തിനും പ്രശസ്തിക്കും പിന്നാലെയുള്ള പരക്കംപാച്ചിലിനിടയിൽ സാമ്പത്തിക ശേഷിയില്ലാത്ത പ്രതിഭകൾ അവഗണിക്കപ്പെടരുതെന്നും അവർ ഓർമിപ്പിക്കുന്നു.
കോവിഡിനു ശേഷം മൊബൈൽ ഫോണിന്റെ വർധിച്ച
ഉപയോഗം ആൺകുട്ടികളിൽ പലരെയും ദീർഘസമയമുള്ള കലാപരിശീലനങ്ങളിൽനിന്ന് അകറ്റിയിട്ടുണ്ടെന്ന് അധ്യാപകൻ പി.വി. സജി പറയുന്നു. പൂരക്കളി, പരിചമുട്ടുകളി തുടങ്ങിയ ആൺകുട്ടികൾക്കു മാത്രമുള്ള മത്സരയിനങ്ങൾ പൊതുവിഭാഗത്തിലേക്കു മാറ്റിയാൽ അവിടെയും പെൺകുട്ടികൾ കരുത്തു തെളിയിക്കുമെന്നാണ് കെപിഎസ്ടിഎ അസോഷ്യേറ്റ് ജനറൽ സെക്രട്ടറി പി.യു. സാദത്തിന്റെ നിരീക്ഷണം. അതുകൂടി സംഭവിച്ചാൽ കലോത്സവ വേദികളിൽ അവശേഷിക്കുന്ന സ്വന്തം തട്ടകങ്ങൾ കാത്തുസൂക്ഷിക്കാനും ആൺകുട്ടികൾ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix