Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ചോരയ്ക്ക് ചോര’ പരാമർശം വ്യാജമായി പ്രചരിപ്പിച്ചെന്ന് പരാതി; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ കെഎസ്‌യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗം വളച്ചൊടിച്ച് വ്യാജമായി പ്രചരിപ്പിച്ചെന്നാരോപിച്ച് സിപിഐഎം നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർക്കെതിരെയാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡിഐജിക്ക് പരാതി നൽകിയത്.

മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ‘ചോരയ്ക്ക് ചോര’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. യുഡിഎഫ് പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി.

പൊതുസമൂഹത്തിൽ സ്പർധയും തെറ്റിദ്ധാരണയും വളർത്തുന്ന രീതിയിലാണ് എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും പ്രസ്താവനകൾ നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ച സൈബർ ഹാൻഡിലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 353-ാം വകുപ്പ്, ഐടി ആക്ടിലെ 356-ാം വകുപ്പ് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. യഥാർഥ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ, മാധ്യമവാർത്തകൾ, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്നിവയും തെളിവായി സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷ് നയിച്ച ‘ജൻ ഇന്ത്യ മൂവ്‌മെന്റ്’ പദയാത്രയുടെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യുഡിഎഫ് യുവജന-വിദ്യാർഥി പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരെയും വെറുതെ വിടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും രംഗത്തെത്തി. ‘ചോരയ്ക്ക് ചോര’ എന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സിപിഐഎം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം വിവാദമായ പശ്ചാത്തലത്തിലായിരുന്നു കെ.കെ. രാഗേഷിന്റെ പ്രതികരണം. മധുസൂദനന്റെ വാക്കുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ ‘ചോരയ്ക്ക് ചോര’ പരാമർശമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ആർക്കും പ്രയാസമില്ലെന്നും എന്നാൽ മധുസൂദനന്റെ കാര്യത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വലിയ ആവേശം കാണിക്കുകയാണെന്നും കെ.കെ. രാഗേഷ് പ്രതികരിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix