Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്എംഎ ബാധിച്ച മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങായി ശിവഗിരി തീർഥാടന പദയാത്ര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി സഹായവുമായി ശിവഗിരി തീർഥാടന പദയാത്രികർ. പദയാത്രയിലൂടെ ലഭിക്കുന്ന മുഴുവൻ കാണിക്കത്തുകയും തീർഥാടകരുടെ രജിസ്ട്രേഷൻ തുകയും കുട്ടികളുടെ ചികിത്സയ്ക്കായി നൽകാൻ തീരുമാനിച്ചു.

എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ശാഖാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ശിവഗിരി തീർഥാടന പദയാത്രയുടെ ഭാഗമായാണ് സഹായം നൽകുന്നത്. കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കോഴിക്കോട് പൂവത്തിരിച്ചാലിൽ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവർക്കാണ് സഹായം ലഭിക്കുക. ഒറ്റപ്രസവത്തിൽ ജനിച്ച കുട്ടികൾക്ക് ഇപ്പോൾ ഒന്നേമുക്കാൽ വയസ്സാണ്.

മൂന്ന് കുട്ടികളുടെയും ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഒരു കുട്ടിക്ക് ഏകദേശം 16.5 കോടി രൂപയാണ് ചികിത്സാച്ചെലവ്. രണ്ടുവയസ്സിനുള്ളിൽ ജീൻ തെറാപ്പി ചികിത്സ ലഭിച്ചാൽ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ഡിസംബർ മൂന്നിനകം ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ധനസമാഹരണം ഊർജിതമായി തുടരുകയാണ്. പാട്ടുവണ്ടി, ബക്കറ്റ് പിരിവ്, ബിരിയാണി ചലഞ്ച്, ആക്രി ശേഖരണം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ധനസമാഹരണം തുടങ്ങിയ മാർഗങ്ങളിലൂടെ നിരവധി പേർ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡിസംബർ 26 മുതൽ 31 വരെയാണ് ശിവഗിരി തീർഥാടന പദയാത്ര. പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബര ദീക്ഷ ഡിസംബർ 16ന് ഉച്ചകഴിഞ്ഞ് 2.30ന് കഞ്ഞിപ്പാടം ചെറുവള്ളിത്തറ ഗുരുദേവ ക്ഷേത്രത്തിൽ ശിവസരൂപാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ നടക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix