എസ്എംഎ ബാധിച്ച മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങായി ശിവഗിരി തീർഥാടന പദയാത്ര
ആലപ്പുഴ: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി സഹായവുമായി ശിവഗിരി തീർഥാടന പദയാത്രികർ. പദയാത്രയിലൂടെ ലഭിക്കുന്ന മുഴുവൻ കാണിക്കത്തുകയും തീർഥാടകരുടെ രജിസ്ട്രേഷൻ തുകയും കുട്ടികളുടെ ചികിത്സയ്ക്കായി നൽകാൻ തീരുമാനിച്ചു. എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ശാഖാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ശിവഗിരി തീർഥാടന പദയാത്രയുടെ ഭാഗമായാണ് സഹായം നൽകുന്നത്. കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോഴിക്കോട് പൂവത്തിരിച്ചാലിൽ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് […]
Read more