Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

സവാള വില പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ; 100 ടൺ സംഭരിച്ച് വിപണിയിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുമായി സർക്കാർ. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. ആദ്യഘട്ടത്തിൽ 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സവാളയുടെ […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി; ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇൻകാസ് ദേശീയ സെക്രട്ടറി സി.എ. ബിജുവിനെതിരെ പൊലീസ് കേസെടുത്തു. പീഡനം, ലൈംഗിക അതിക്രമം, ലഹരി വസ്തു നൽകി പീഡിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് ബിജുവിനെതിരെ പരാതി നൽകിയത്. വിവാഹത്തിൽ നിന്ന് പിന്മാറുന്നതിനായി ബിജു ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ വ്യാപകമായി അപവാദ പ്രചാരണം നടത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. അതേസമയം, ഇൻകാസ് യു.എ.ഇ പ്രസിഡന്റ് സുനിൽ അസീസിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സി.എ. ബിജുവിനെ […]
Read more

വീണാ ജോർജിനെതിരായ ആക്രമണ കേസ്; എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് എട്ട് അംഗ അന്വേഷണ സംഘം. റെയിൽവേ ഇൻസ്പെക്ടർ ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. കേസിൽ […]
Read more

മെസ്സി വിവാദം: മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. മുൻ കായികമന്ത്രി അബ്ദുറഹ്മാനുവേണ്ടി ഔദ്യോഗിക കത്തിടപാടുകൾ നടത്തിയത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലനാണെന്നാണ് കണ്ടെത്തൽ. സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമായാണ് കത്തിടപാടുകൾ നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. നയപരമായ വിഷയങ്ങളിൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തുകൾ നൽകാൻ അധികാരമില്ലെന്നാണ് ചട്ടം. സത്യപാലൻ നടത്തിയ കത്തിടപാടുകളെല്ലാം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തൽ. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. എഡിജിപി […]
Read more

യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിലും ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാർ കാണാം

കൊച്ചി: പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചു. 12ൽ അധികം ഭാഷകളിലായി 1.60 ലക്ഷം മണിക്കൂറിലധികം കണ്ടന്റ്റുകളാണ് ഇതിലുള്ളത്. സിനിമകൾ, പ്രാദേശിക പരിപാടികൾ, നോൺ-ഫിക്ഷൻ, കുട്ടികൾക്കുള്ള ഉള്ളടക്കം, അനിമി തുടങ്ങിയവ ഇതിലുണ്ട്. ദക്ഷിണേഷ്യൻ പ്രവാസി സമൂഹവുമായി ആഴത്തിൽ ബന്ധപ്പെടുന്നതോടൊപ്പം, വൈവിധ്യമാർന്ന കഥകളും ഭാഷകളും സംസ്കാരങ്ങളും തേടുന്ന വിശാലമായ ആഗോള പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോം, ഓരോ വർഷവും 30,000-ലധികം മണിക്കൂർ കണ്ടൻ്റാണ് […]
Read more

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകീട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ വിവിധ മേഖലകളിൽ വൈദ്യുതി തടസപ്പെട്ടേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നിയന്ത്രണം ഉണ്ടായേക്കും. പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് നിയന്ത്രണത്തിന് പ്രധാന കാരണം. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം […]
Read more

ഡ്രസ്സ് കോഡിനെച്ചൊല്ലി തർക്കം ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനികൾ

കോടഞ്ചേരി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ ഓണാഘോഷത്തിനിടെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് സീനിയർ വിദ്യാർഥിനികളിൽ നിന്ന് മർദനവും ഭീഷണിയും നേരിട്ടതായി പരാതി. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിനികൾക്കെതിരെ കോടഞ്ചേരി പൊലീസിൽ പരാതി നൽകി. ഓണാഘോഷ ദിവസത്തിൽ ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് പരാതി. പത്താം ക്ലാസ് വിദ്യാർഥിനികൾ ചേർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി മർദിച്ചെന്നാണ് ആരോപണം. സ്കൂളിലെ സി.സി.ടി.വി ക്യാമറകളുടെ […]
Read more

ഐസിസി ടെസ്റ്റ് റാങ്കിങ്; നേട്ടം കൊയ്ത് ദേവ്ദത്ത് പടിക്കൽ

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. രണ്ട് ടെസ്റ്റുകളിലായി രണ്ട് സെഞ്ചുറി ഉൾപ്പെടെ 328 റൺസ് നേടിയ പടിക്കൽ ബാറ്റിങ് റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 54-ാം സ്ഥാനത്തെത്തി. അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി മാത്രമാണ് നേടാനായത് എന്നതിനാൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഒൻപതാം റാങ്കിലെത്തി. ഇന്ത്യൻ ബാറ്റർമാരിൽ വിക്കറ്റ് കീപ്പർ ബാറ്റർ […]
Read more

മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമർശം പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എ.പി. സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത്. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ആവശ്യമുന്നയിച്ച് പ്രസ്താവന പുറത്തിറക്കിയത്. ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച്, സന്ദർഭം പോലും മനസ്സിലാക്കാതെ പരസ്യമായി പ്രസ്താവന നടത്തുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. വിശുദ്ധ ഖുർആൻ, പ്രവാചകൻ, ഇസ്‌ലാമിക ചരിത്രം എന്നിവ ശരിയായ രീതിയിൽ പഠിച്ച് മനസ്സിലാക്കാൻ വായനാപ്രിയനെന്ന് […]
Read more

വിചാരണയില്‍ ഹാജരായില്ല; പോക്‌സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

കാസർകോട്: പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കി കോടതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് നടപടി സ്വീകരിച്ചത്. പോക്‌സോ കേസിന്റെ വിചാരണ നടപടികളിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. പോക്‌സോ കേസ് ഇരയുടെ ശബ്ദവും മൊഴിയും ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഖാദർ കരിപ്പൊടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, വധശ്രമക്കേസിൽ ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 2025ലാണ് കാസർകോട് വിദ്യാനഗർ പൊലീസ് ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. […]
Read more

Recent News

Advertisement
WhiteswanTV Footer