പ്രമേഹരോഗികൾക്ക് പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ് പൊതുവേ കൂടുതൽ നല്ലത്. പഴം ജ്യൂസാക്കുമ്പോൾ നാരുകളുടെ അളവ് കുറയാം. കൂടാതെ ഒന്നിലധികം പഴങ്ങളുടെ നീര് കുറഞ്ഞ സമയത്തിനുള്ളിൽ കുടിക്കുന്നതിനാൽ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് കൂടാനും രക്തത്തിലെ ഗ്ലൂക്കോസ് വേഗത്തിൽ ഉയരാനും സാധ്യതയുണ്ട്.
പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസ് പോലും രക്തത്തിലെ പഞ്ചസാരയെ ബാധിക്കാം. അതിനാൽ ജ്യൂസ് പതിവായി കുടിക്കുന്നതിനുപകരം പഴം മുഴുവനായി കഴിക്കുന്നതാണ് നല്ലത്. ജ്യൂസ് കുടിക്കുകയാണെങ്കിൽ അളവ് പരിമിതപ്പെടുത്തുകയും പഞ്ചസാര ചേർക്കാതിരിക്കുകയും വേണം.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ ഏതൊക്കെ?
ആപ്പിൾ: നാരുകൾ ലഭിക്കുന്ന പഴമാണ്. ചെറിയൊരു ആപ്പിൾ കഴിക്കാവുന്നത്.
പേരയ്ക്ക: നാരുകളും വിറ്റാമിൻ സിയും അടങ്ങിയ പഴം.
ഓറഞ്ച്: മുഴുവനായി കഴിക്കുമ്പോൾ നാരുകളും ലഭിക്കും.
പപ്പായ: അളവ് നിയന്ത്രിച്ച് കഴിക്കാം.
പിയർ: നാരുകൾ അടങ്ങിയ പഴമാണ്.
സ്ട്രോബെറി, ബ്ലൂബെറി: പഞ്ചസാര ചേർക്കാത്ത പുതിയ ബെറിപ്പഴങ്ങൾ തിരഞ്ഞെടുക്കാം.
കിവി: ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു പഴമാണ്.


